You are Here : Home / USA News

സ്വാമിയച്ചന്റെ രണ്ടാം ചരമവാര്‍ഷികം ; ദിവ്യബലി അര്‍പ്പണവും ശിലാഫലക അനാച്ഛാദനവും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 28, 2018 12:10 hrs UTC

ന്യൂയോര്‍ക്ക്: ഫാ. മൈക്കിള്‍ പൊറാട്ടുകരയുടെ(ഫാ. സ്വാമി സദാനന്ദ്) രണ്ടാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ 25 ന് ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയ്ന്‍സിലുള്ള സെന്റ് ജോണ്‍ ചര്‍ച്ചില്‍ പ്രത്യേക ദിവ്യബലി അര്‍പ്പണവും അച്ചന്റെ പ്രവര്‍ത്തന മേഖലയായിരുന്ന മധ്യപ്രദേശിലെ നരസിംഗ്പൂരില്‍ അച്ചന്റെ പൂര്‍ണ്ണകായ ശിലാഫലക അനാച്ഛാദനവും ജന്മനാടായ ഒല്ലൂര്‍ സെന്റ് ആന്റ്ണീസ് ഫെറോന പ്രത്യേക ശിലാഫലക സ്ഥാപനവും നടത്തി.

ഒറ്റ മുണ്ടും ഷാളും ധരിച്ചു നഗ്‌നപാദനായി 2015 ഏപ്രിലില്‍ അമേരിക്കയിലെത്തിയ അച്ചന്‍ ന്യൂയോര്‍ക്കിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു വ്യത്യസ്ത വിഷയങ്ങളെ കുറിച്ചു പഠന ക്ലാസുകള്‍ സംഘടിപ്പിക്കുകയും ജയിലുകള്‍ സന്ദര്‍ശിക്കുകയും പ്രമുഖ വാര്‍ത്താ മാധ്യമ ചാനലുകള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്തു. മധ്യപ്രദേശിലേക്ക് മടങ്ങി ദിവസങ്ങള്‍ക്കകമാണ് മരണം സംഭവിച്ചത്. അച്ചന്റെ അമേരിക്കന്‍ സന്ദര്‍ശനം മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. രണ്ടാം ചരമ വാര്‍ഷികത്തോടെനുബന്ധിച്ചു മധ്യപ്രദേശ് സച്ചിദാനന്ദാശ്രമത്തില്‍ ഏപ്രില്‍ 25 ന് നടന്ന ചടങ്ങില്‍ റവ. ഫാ. ജസ്റ്റിന്‍ അക്കര (പ്രവിന്‍ഷാള്‍, ഭോപ്പാല്‍) ബിഷപ്പ് മാര്‍ ജറാള്‍ഡ്, പണ്ഡിറ്റ് മെയ്താലി ഷാരന്‍, വൈദീകര്‍, കന്യാസ്ത്രീകള്‍, അത്മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഏപ്രില്‍ 21ന് നടന്ന അനുസ്മരണ യോഗത്തില്‍ റവ. ഫാ. ഡോ. ജേസാന്റെ ഇ. ഡി. ഡേവിഡ് (ചീഫ് പബ്ലിക് ഓഫീസര്‍) റവ. ഫാ. വാള്‍ട്ടര്‍ തേലേപ്പിള്ളി (പ്രൊവിഷ്യാല്‍ -സിഎംഐ) അഗസ്റ്റി കുട്ടനെല്ലൂര്‍ എന്നിവരും പങ്കെടുത്തു. സ്വാമിയച്ചന്റെ സഹോദരങ്ങ ളായ റവ. ഫാ. ജേസാന്റ് , സിസ്റ്റര്‍ ലിസാന്റെ (അമല കാന്‍സര്‍ ആശുപത്രി), ഡേവിസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.