You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോല്‍ഘാടനം നാളെ (ശനി) സൗത്ത് ഫ്‌ളോറിഡയില്‍

Text Size  

Story Dated: Friday, April 27, 2018 05:22 hrs UTC

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA ) 2018 2020 കാലയളവിലെ കമ്മറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനം ഏപ്രില്‍ 28-നു ശനിയാഴ്ച) വൈകീട്ട് 6 മണിക്ക് സൗത്ത് ഫ്‌ലോറിഡയില്‍ വെച്ച് നടക്കുന്നതാണ് . ഡേവിയിലുള്ള Mar Thoma Church of South Florida Hall , 4740 SW 82nd Ave, Davie, FL 33328 ല്‍ വെച്ചാണ് നടക്കുന്നത്.

ചടങ്ങില്‍ അങ്കമാലി എം.എല്‍.എ റോജി ജോണ്‍, ഹിന്ദു ദിനപത്രം അസ്സോസിയേറ്റ് എഡിറ്റര്‍ വര്‍ഗീസ് കെ.ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര അധ്യക്ഷത വഹിക്കും.ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കമ്മറ്റി ചാപ്റ്റര്‍ പ്രതിനിധികള്‍ , സൗത്ത് ഫ്‌ലോറിഡയിലെ സാമൂഹികസാംസ്കാരിക സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്നതാണ്.

കെ.എസ്.യു വിലൂടെ രാഷ്ട്രീയരംഗത്തേക്കു കടന്നു വന്ന റോജി ജോണ്‍, തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ , നാഷണല്‍ സ്റ്റുഡന്‍റ്‌സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്‍റ് , പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . 2016 ല്‍ നടന്ന കന്നിയങ്കത്തില്‍ അങ്കമാലി നിയോജകമണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹിന്ദു ദിനപത്രം അസ്സോസിയേറ്റ് എഡിറ്റര്‍ വര്‍ഗീസ് കെ.ജോര്‍ജ് , ഇപ്പോള്‍ യു.എസ് കോറസ്‌പോണ്‍ഡന്റ് ആയി വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ പ്രമുഖരായ പത്രപ്രവര്‍ത്തകരുടെ നിരയില്‍ സ്ഥാനംപിടിച്ച വര്‍ഗീസ് ജോര്‍ജിന് 2005 ല്‍ രാംനാഥ് ഗോയങ്ക ജേര്‍ണലിസ്റ്റ് അവാര്‍ഡ് , മികച്ച രാഷ്ട്രീയകാര്യ ലേഖകനുള്ള പ്രേം ഭാട്ടിയ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ജേര്‍ണലിസം അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട് .ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എമര്‍ജിംഗ് ലീഡര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള വര്‍ഗീസ് ജോര്‍ജ് ഒരു മികച്ച ഗ്രന്ഥകര്‍ത്താവ് കൂടിയാണ്.

മുഖ്യാതിഥികളും , പ്രസ് ക്ലബ് അംഗങ്ങളും , സംഘടനാനേതാക്കളും, പൊതുജനങ്ങളും ഒന്നിച്ചുള്ള ഒരു കൂട്ടായ്മയാണ് നടക്കുന്നത് . . ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഡിന്നറോടെ പ്രോഗ്രാം അവസാനിക്കും. എല്ലാവര്‍ക്കും പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ; സുനില്‍ തൈമറ്റം 305 776 7752, മാത്യു വര്‍ഗീസ് 954 234 1201, ബിനു ചിലമ്പത്ത് 954 309 7023 , ജോര്‍ജി വറുഗീസ് 954 240 7010.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.