You are Here : Home / USA News

ഷൈനി ഡാനിയേൽ സണ്ണിവെയ്ൽ സിറ്റി കൗൺസിൽ സ്ഥാനാർഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 27, 2018 03:23 hrs UTC

ഡാലസ്∙ സണ്ണിവെയ്ൽ സിറ്റി കൗൺസിലിലേക്ക് മെയ് 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അറ്റോർണി ഷൈനി ഡാനിയേൽ മത്സരിക്കുന്നു. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സജി ജോർജ് രാജിവെച്ച സീറ്റിലാണ് ഷൈനി ഡാനിയേൽ മത്സരിക്കുന്നത്. മസ്കിറ്റ് അഗപ്പ ഹോം ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ ഷൈനി പ്രവർത്തിക്കുന്നു.

സണ്ണിവെയ്ൽ സിറ്റിയുടെ സമഗ്ര വികസനത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് ഷൈനി ഉറപ്പു നൽകി. സണ്ണിവെയ്ൽ പ്ലാനിങ് ആൻഡ് സോണിങ്, സണ്ണിവെയ്ൽ ഐഎസ്ഡി തുടങ്ങിയ കമ്മിറ്റികളിൽ അംഗമായിരുന്നിട്ടുണ്ട്. ടെക്സസ് സംസ്ഥാന പ്രതിനിധി സിൻഡി ബർക്കറ്റ ഉൾപ്പെടെ നിരവധി പ്രമുഖർ ഷൈനിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സജി ജോർജിന്റേയും ഷൈനി ഡാനിയേലിന്റേയും വജയത്തിനായി മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ കമ്മ്യൂണി സജീവമായി രംഗത്തുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.