You are Here : Home / USA News

വി.ടി. ബൽറാം എംഎൽഎ അമേരിക്കയിൽ എത്തുന്നു

Text Size  

Story Dated: Thursday, April 26, 2018 03:41 hrs UTC

കേരളാ രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായ യുവനേതാവ് വി.ടി ബൽറാം അമേരിക്കയിലെത്തുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വിവിധ ചാപ്റ്ററുകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനാണ് വി.ടി ബൽറാം എത്തുന്നത്.പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യാണ് വി.ടി ബൽറാം. മെയ് 4 ന് ഹ്യൂസ്റ്റണിലെത്തുന്ന ബൽറാം മെയ് 14 വരെയാണ് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത്. സാമൂഹ്യവിഷയങ്ങളിൽ തന്റേതായ നിലപാടുകൾ സ്വീകരിക്കുന്ന ബൽറാം ,നഴ്സുമാരുടെ സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുന്നിൽ നിൽക്കുന്പോൾ തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലേക്കു കുട്ടികളെ നയിക്കാൻ സ്വന്തം കുട്ടിയെ സർക്കാർ സ്കൂളിൽ ചേർത്തു മാതൃക കാണിച്ച ജനപ്രതിനിധിയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ’കലാശാല’യുടെ ചീഫ് എഡിറ്റർ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തന കാലത്ത് പ്രവർത്തിച്ചു. ഇപ്പോൾ കെ.പി.സി.സി.എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവാണു. എ.ഐ.സി.സി മാധ്യമ പാനലിസ്റ്റുകളിലൊരാളായും ഇടക്കാലത്ത് പ്രവർത്തിച്ചു.

 

സുനിൽ തൈമറ്റം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.