You are Here : Home / USA News

കവിതാ അകുല– വനിതാ ബാസ്ക്കറ്റ് ബോൾ ഫുൾ സ്കോളർഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യക്കാരി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 12, 2018 12:55 hrs UTC

കൻസാസ്: ഡിവിഷൻ വൺ വുമൻസ് ബാസ്ക്കറ്റ് ബോളിന്റെ ചരിത്രത്തിൽ ഫുൾ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ പ്ലെയർ എന്ന ബഹുമതി കവിതാ അകുലയ്ക്ക് ലഭിച്ചു.

ഗ്രാന്റ് കാന്യയൻ യൂണിവേഴ്സിറ്റി വനിതാ ബാസ്ക്കറ്റ് ബോൾ ടീമിലെ പ്രധാന കളിക്കാരിയാണ് കവിത.

ഇന്ത്യയിൽ നിന്നും 14–ാം വയസ്സിൽ അമേരിക്കയിൽ എത്തിച്ചേർന്ന കവിതാ ഐഎംജി ഹൈസ്കൂളിന്റെ വനിതാ ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്നു.

2017 ഫിബ വുമൻസ് ഏഷ്യാ കപ്പിൽ കളിച്ചു ഡിവിഷൻ ബി. ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. കളിക്കൊപ്പം പഠനത്തിനും വളരെ സമർത്ഥയാണ് കവിത.

ഗാർഡൻസിറ്റി കമ്മ്യൂണിറ്റി കോളജിൽ നിന്ന് അരിസോണ ഫീനിക്സിലെ ഗ്രാന്റ് കാന്യയൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന കവിതയെ കുറിച്ചു യൂണിവേഴ്സിറ്റി കോച്ച് നിക്കോൾ പൗളിനു വളരെ മതിപ്പാണ്.

ഇന്ത്യൻ ബാസ്കറ്റ് ബോളിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ പരിശീലിപ്പിക്കാൻ കഴിയണമെന്നാണ് കവിതയുടെ ആഗ്രഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.