You are Here : Home / USA News

ബോസ്റ്റണിലെ മായാമാധവം ഷോ ഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 11, 2015 04:27 hrs UTC

കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടും (കെയിന്‍), ലാസ്യ സ്‌കൂള്‍ ഓഫ്‌ ഡാന്‍സും നേതൃത്വം നല്‍കിയ സംഗീത നൃത്താവിഷ്‌കാരം `മായാമാധവം' ന്യൂഇംഗ്ലണ്ടിലെ മലയാളികള്‍ക്കൊപ്പം മറ്റു ഭാഷാ സഹൃദയര്‍ക്കും നയനാനന്ദകരവും കര്‍ണ്ണാനനന്ദകരവുമായ ദൃശ്യവിരുന്നായി. നാല്‍പ്പത്തിയേഴില്‍പ്പരം വര്‍ഷങ്ങളായി ന്യൂഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചയായ കെയിന്‍ ഈവര്‍ഷത്തെ ടാലന്റ്‌ ഷോയോടനുബന്ധിച്ചാണ്‌, പത്തുവര്‍ഷത്തിലധികമായി നൂറുകണക്കിന്‌ നൃത്തവിദ്യാര്‍ത്ഥികള്‍ക്ക്‌ ആശാകേന്ദ്രമായ ലാസ്യ സ്‌കൂള്‍ ഓഫ്‌ ഡാന്‍സുമായി കൈകോര്‍ത്ത്‌ ഇത്തരമൊരു കലാവിരുന്നിന്‌ നേതൃത്വം കൊടുത്തത്‌. പുരാതന കാലംമുതല്‍ മനുഷ്യമനസുകളില്‍ ഇടംനേടിയ ശ്രീകൃഷ്‌ണചരിതത്തിനു മനോഹരവും ചടുലവുമായ ദൃശ്യാവിഷ്‌കാരത്തിലൂടെയും ഭാവാഭിനയത്തിലൂടെയും ആസ്വദ്യത കൈവന്നപ്പോള്‍ അത്‌ ഭാഷകള്‍ക്കതീതമായി സഹൃദയരുടെ ഒത്തുചേരലിനും കാരണമായി. ഏകദേശം എഴുപത്തിഞ്ചില്‍പ്പരം കലാകാരികളുടേയും കുടുംബാംഗങ്ങളുടേയും മാസങ്ങള്‍ നീണ്ടുനിന്ന തയാറെടുപ്പുകള്‍ വേദിയില്‍ സമന്വയിച്ചപ്പോള്‍ അതിനു നേതൃത്വം കൊടുത്ത ലാസ്യ സ്‌കൂള്‍ ഓഫ്‌ ഡാന്‍സിലെ സ്വപ്‌ന കൃഷ്‌നും അതു ചാരിതാര്‍ത്ഥ്യജനകമായി. ഏറ്റവും ലളിതമായ രീതിയിലുള്ളതും ഇംഗ്ലീഷില്‍ കഥാഖ്യാനവും അതിനനുസരിച്ച ആവിഷ്‌കാരവും പൂര്‍ണ്ണമായി കഥയില്‍ മുഴുകുന്നതിന്‌ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്‌ ഭാഷ ഒരു തടസ്സമല്ലാതായി. കെയിന്‍ ടാലന്റ്‌ഷോ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത ഈ ദൃശ്യവിരുന്ന്‌ വിജയിപ്പിക്കുന്നതില്‍ കെയിന്‍ പ്രസിഡന്റ്‌ പ്രകാശ്‌ നെല്ലുവിളയില്‍, വൈസ്‌ പ്രസിഡന്റ്‌ ബാബു പുന്നൂസ്‌, സെക്രട്ടറി ജോസ്‌ മോഹന്‍, ആര്‍ട്‌സ്‌ സെക്രട്ടറി സിമി മാത്യു, ജോണ്‍സണ്‍ വര്‍ഗീസ്‌, മാത്യു ചാക്കോ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. ന്യൂഇംഗ്ലണ്ടിലെ കുട്ടികള്‍ക്ക്‌ നടനവഴിയിലെ മാര്‍ഗ്ഗദര്‍ശിയായ സ്‌കൂള്‍ ഓഫ്‌ ഡാന്‍സിലെ സ്വപ്‌നാ കൃഷ്‌ണനും ഏറെ അഭിമാനിക്കാന്‍ ഈ ദൃശ്യവിരുന്ന്‌ കാരണമായി. കുര്യാക്കോസ്‌ മണിയാട്ടുകുടിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.