You are Here : Home / USA News

കെ.എം. മാണിക്കോ കുടുംബാംഗങ്ങള്‍ക്കോ ഹാനോവര്‍ ബാങ്കുമായി ബന്ധമില്ലെന്നു ഡയറക്ടര്‍

Text Size  

Story Dated: Saturday, April 11, 2015 12:15 hrs UTC



 താജ് മാത്യു

ന്യൂയോര്‍ക്ക്. ധനമന്ത്രി കെ എം മാണിക്കോ ജോസ് കെ മാണി എം പിക്കോ കുടുംബാംഗങ്ങള്‍ക്കോ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കില്‍ നിക്ഷേപമോ ബന്ധമൊ ഇല്ലെന്നു ബാങ്ക് ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം പറഞ്ഞു. ഹനോവര്‍ ബാങ്കില്‍ അവര്‍ക്കു നിക്ഷേപമുണ്ടെന്നും അതേപറ്റി അന്വേഷിക്കണമെന്നും പി സി ജോര്‍ജ് എം എല്‍ എ പറയുന്നത് ടി.വിയില്‍ കാണുകയുണ്ടായി. ഇതിന്റെ സത്യാവസ്ഥ എന്തെന്നു ഒട്ടേറെ പേര്‍ ചോദിക്കുകയും ചെയ്തു.

ലോങ് ഐലന്‍ഡ് കേന്ദ്രമായ ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കുമായി ഒരു ഇടപാടും മാണിക്കോ കുടുംബാംഗള്‍ക്കോ ഇല്ല. ഒന്‍പതു വര്‍ഷമായി ബാങ്കിന്റെ ഡയറക്ടറായ തനിക്കറിയാത്ത കാര്യം കേരളത്തിലുള്ളവര്‍ എങ്ങനെ അറിഞ്ഞു എന്ന് മനസിലാവുന്നില്ല. രാഷ്ട്രീയ വിരോധമായിരിക്കാം  കാരണം.

മാണിയുടെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. പത്തു വര്‍ഷം മുന്‍പ് ന്യൂയോര്‍ക്കില്‍ വച്ച് മാണി  രോഗബാധിതനായപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചതു താനാണു. പത്തു ദിവസത്തോളം അദ്ദേഹം ഐ സി യു വില്‍ കിടന്നു. വളരെ ഗുരുത്രാവസ്ഥയിലായിരുന്നു. അന്നു മുതല്‍ തന്നെ സഹോദരനായാണു മാണി  കാണുന്നതും. അതിനപ്പുറമുള്ള ഒരു ബന്ധവും തങ്ങള്‍ക്കിടയിലില്ല -പ്രമുഖ ബിസിനസ്കാരനും പ്രവാസി ചാനല്‍ ഡയറക്ടറുമായ വര്‍ക്കി ഏബ്രഹാം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.