You are Here : Home / USA News

ഫോമാ -കെഎജിഡബ്ല്യൂ ടാലന്റ്‌ ടൈമിന്റെ ഗ്രാന്‍ഡ്‌ ഫിനാലെ ഏപ്രില്‍ 18-ന്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, April 11, 2015 11:56 hrs UTC

വെര്‍ജീനിയ: കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണും, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസും ഒത്തൊരുമിച്ചു സംഘടിപ്പിക്കുന്ന ടാലന്റ്‌ ടൈം 2015ന്റെ ഗ്രാന്‍ഡ്‌ ഫിനാലെ, 2015 ഏപ്രില്‍ 18-ന്‌ ലൂതര്‍ ജാക്ക്‌സണ്‍ മിഡില്‍ സ്‌കൂളില്‍ വച്ചു നടത്തപ്പെടുന്നു. 1975ല്‍ സ്ഥാപിതമായ കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍, ഇന്ന്‌ ഏകദേശം 1500ല്‍ പരം അംഗങ്ങളുമായി ഫോമാ ക്യാപിറ്റല്‍ റീജിയണിലെ ഒരു പ്രധാന മലയാളി സംഘടനയായി മാറിയിരിക്കുകയാണ്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കെ എ ജി ഡബ്ല്യൂ ടാലന്റ്‌ ടൈം എന്ന പേരില്‍ നടത്തി വരുന്ന കള്‍ച്ചറല്‍ കോമ്പറ്റിഷന്‍, ഇതാദ്യമായാണ്‌ 63ല്‍ പരം അംഗ സംഘടനകളുള്ള ഫോമായെന്ന ഒരു ദേശീയ സംഘടനയുമായി ഒത്തു ചേര്‍ന്നു നടത്തപ്പെടുന്നത്‌. വളരെ സുതാര്യമായാണ്‌ ഈ പരിപാടികള്‍ കോര്‍ത്തിണക്കിയിരിക്കുന്നതെന്നും, പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഒരു പരാതി പോലും പറയാന്‍ അവസരമൊരുക്കതെയാണു കെ എ ജി ഡബ്ല്യൂഫോമാ സഖ്യം ഇതോരുക്കിയിരിക്കുന്നതെന്ന്‌, സഘടകരില്‍ ഒരാളായ കെ എ ജി ഡബ്ല്യൂവിന്റെ യുവ പ്രസിഡന്റ്‌ അരുണ്‍ ജോ പറയുകയുണ്ടായി. ടാലന്റ്‌ ടൈമിന്റെ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത്‌ സീമ ശങ്കറും പെന്‍സ്‌ ജേക്കബുമാണു. ഫോമായുടെ പ്രതിനിധിയായി, ഫോമാ വൈസ്‌ പ്രസിഡന്റും കെ എ ജി ഡബ്ല്യൂ അംഗവുമായ വിന്‍സണ്‍ പാലത്തിങ്കലാണു പ്രവര്‍ത്തിച്ചു വരുന്നത്‌. ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ട്രഷറര്‍ ജോയി ആന്തണി, കെ എ ജി ഡബ്ല്യൂ സെക്രട്ടറി സ്‌മിത മേനോന്‍, ട്രഷറര്‍ സ്യാമിലീ അഹമദ്‌ എന്നിവരാണ്‌ പരിപാടികളുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍. മാര്‍ച്ച്‌ 28നു നടന്ന ഒന്നാം ഘട്ട പരിപാടികളില്‍ അമേരിക്കയിലെ വിവിധ സംഥാനങ്ങളിലെ കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുകയുണ്ടായി. പതിനെട്ടോളം ഇനങ്ങളിലായി മുന്നൂറോളം യുവ പ്രതിഭകള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു. രണ്ടാം ഘട്ട പരിപാടികള്‍ നടക്കുന്ന ഏപ്രില്‍ 18ലേക്കു വന്‍ സജ്ജീകരണമാണു ഒരുക്കിയിരിക്കുന്നത്‌. നോണ്‍ ക്ലാസ്സിക്കല്‍ ഗ്രൂപ്പ്‌ ഡാന്‍സ്‌, ക്ലാസ്സിക്കല്‍ ഡാന്‍സ്‌ സിംഗിള്‍, കര്‍നാറ്റിക്‌ മ്യൂസിക്‌ സിംഗിള്‍, നോണ്‍ ക്ലാസ്സിക്കല്‍ മ്യൂസിക്‌, ഇന്‍സ്‌റ്റ്രുമെന്റല്‍ മ്യൂസിക്‌സ്‌ട്രിംഗ്‌, ഇന്‍സ്‌റ്റ്രുമെന്റല്‍ മ്യൂസിക്‌വിന്‍ഡ്‌, ദി ഗ്രേറ്റ്‌ ഡിബേറ്റ്‌ കോമ്പെറ്റിഷന്‍, സ്‌പെല്ലിങ്ങ്‌ ബീ, ലിറ്റില്‍ പ്രിന്‍സ്‌, ലിറ്റില്‍ പ്രിന്‍സെസ്സ്‌ എന്നിവയാണ്‌ ഫോമാകെ എ ജി ഡബ്ല്യൂ ടാലന്റ്‌ ടൈം അവസാനദിന പരിപാടികള്‍. നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ മലയാളികളും ഈ കലാ മഹോത്സവത്തില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.com, www.kagw.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.