You are Here : Home / USA News

രാജ രാജേശ്വരിക്ക് ക്രിമിനല്‍ കോടതി ജഡ്ജിയായി നിയമനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 10, 2015 12:01 hrs UTC


ന്യുയോര്‍ക്ക് . തെക്കേ ഇന്ത്യയില്‍ നിന്നും 16 വയസില്‍ അമേരിക്കയിലേക്ക് മാതാപിതാക്കളോടൊപ്പം കുടിയേറിയ രാജരാജേശ്വരിയെ (43) ന്യുയോര്‍ക്ക് സ്റ്റാറ്റെന്‍ ഐലന്റ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തസ്തികയില്‍ നിന്നും ന്യുയോര്‍ക്ക് ക്രിമിനല്‍ കോടതി ജഡ്ജിയായി  നിയമിച്ചു കൊണ്ടു ന്യുയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ ഉത്തരവിറക്കി. ഏപ്രില്‍ 14 ന് ജഡ്ജിയായി ചുമതലയേല്ക്കും.

ന്യുയോര്‍ക്ക് ക്രിമിനല്‍ ബഞ്ചില്‍ നിയമനം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണ് രാജ രാജേശ്വരിയെന്ന് സ്റ്റാറ്റന്‍ ഐലന്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

16 വര്‍ഷമായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന രാജേശ്വരി പുതിയ സ്ഥാനക്കയറ്റം ലഭിച്ചതില്‍ തികച്ചും ആഹ്ലാദ ഭരിതയാണ് എന്ന പോലെ ഇന്ത്യയില്‍ നിന്നും ഇവിടെയെത്തിയ ഒരാള്‍ക്ക് ഇത്രയും ഉയര്‍ന്ന് തസ്തിക നല്‍കിയതില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു രാജേശ്വരി പറഞ്ഞു. അമേരിക്കന്‍ സംസ്കാരം പെട്ടെന്ന് ഉള്‍കൊളളുവാന്‍ കഴിഞ്ഞതും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചതുമാണ് എന്നെ ഇതിനര്‍ഹയാക്കിയത്. ജൂഡീഷ്യല്‍  സിസ്റ്റത്തിന്‍െറ നിലവാരം ഉയര്‍ത്തി പിടിക്കുന്നതിന് പരമാവധി ഞാന്‍ ശ്രമിക്കും. ഇവര്‍ കൂട്ടി ചേര്‍ത്തു. 2 വയസ് മുതല്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ രാജേശ്വരി ഭരത നാട്യത്തിലും കുച്ചിപുഡിയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. പത്മാലയ ഡാന്‍സ് അക്കാദമി എന്നൊരു സ്ഥാപനം രാജേശ്വരിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.