You are Here : Home / USA News

കലിഫോര്‍ണിയ സാക്രമെന്റോയില്‍ പുതിയ ആരാധനാലയം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, April 10, 2015 11:39 hrs UTC


കലിഫോര്‍ണിയ. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍െറ കീഴില്‍ കലിഫോര്‍ണിയയുടെ തലസ്ഥാന നഗരമായ സാക്രമെന്റോയില്‍ ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന് തുടക്കം.

2015 ഏപ്രില്‍ 11 ശനിയാഴ്ച രാവിലെ 9.30 ന് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ്  ആദ്യബലി അര്‍പ്പിച്ച് ആശീര്‍വദിച്ച് അനുഗ്രഹിക്കുന്നതോടെ തദ്ദേശവാസികളായ യാക്കോബായ വിശ്വാസികളുടെ ചിരകാലാഭിലാഷം പൂവണിയുകയാണ്. പരിശുദ്ധ സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കുന്നതിനും, അത്് വരും തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനുമായി കലിഫോര്‍ണിയായിലെ തിരക്കേറിയ തലസ്ഥാന നഗരിയില്‍ തന്നെ ഒരു ആരാധനാലയത്തിന് തുടക്കം കുറിക്കുവാന്‍ സാധിക്കുന്നത് ദൈവത്തിന്‍െറ അളവറ്റ കൃപയും വിശ്വാസികളുടെ ആത്മാര്‍ത്ഥമായ പരിശ്രമവും ഒന്നു കൊണ്ട് മാത്രമാണെന്ന്  വികാരി റവ. ഫാ. തോമസ് കോര സൂചിപ്പിക്കുകയുണ്ടായി. ഒരു പ്രാരംഭമെന്നോണം ആഴ്ചയില്‍ അവസാനത്തെ ശനിയാഴ്ച മാത്രമായി വി. ആരാധനക്കായുളള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും തുടര്‍ന്ന് കൂടുതല്‍ വിശ്വാസികളുടെ സഹകരണത്തോടെ എല്ലാ ആഴ്ചകളിലും ആരാധന നടത്തുന്നതിനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. ഫാ. തോമസ് കോര : 303 596 6365
എല്‍ദോസ് പാലക്കാടന്‍ : 916 479 1507
എല്‍ദോസ്  :  904 483 1679

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.