You are Here : Home / USA News

ജനനി മാസിക ഹൈക്കുമത്സരം സംഘടിപ്പിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 10, 2015 11:29 hrs UTC

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ സാംസ്‌കാരികമാസികയായ ജനനി, ഹൈക്കുകവിതകളുടെ ഒരു മത്സരം നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിക്കുന്നു. പ്രശസ്‌തകവി ചെറിയാന്‍ കെ. ചെറിയാന്റെ നേതൃത്വത്തിലാണ്‌ ഈ മത്സരം സംഘടിപ്പിക്കുന്നത്‌. ജാപ്പനീസ്‌ കവിതാശാഖയായ ഹൈക്കു ഇന്ന്‌ മലയാളിസാഹിത്യകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും സുപരിചിതമാണ്‌. ജനനിമാസികയില്‍ ഹൈക്കുവിനുവേണ്ടി ഒരു പേജ്‌ എല്ലാമാസവും ഉള്‍പ്പെടുത്താറുണ്ട്‌. മലയാളത്തിലുള്ള ഹൈക്കുകവിതകള്‍ മാത്രമേ മത്സരത്തിന്‌ സ്വീകരിക്കുകയുള്ളൂ. ഒരാള്‍ക്ക്‌ മൂന്ന്‌ ഹൈക്കു വരെ മത്സരത്തിന്‌ അയയ്‌ക്കാം.

 

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ രചനകള്‍ cheriyankutkad@aol.com എന്ന അഡ്രസ്സില്‍ pdf format ആയി ഇമെയില്‍ ചെയ്യുക. കവിതയോടൊപ്പം മത്സരാര്‍ത്ഥികളുടെ പേരും ചെറിയ ബയോഡേറ്റായും ഫോട്ടോയും ഉള്‍പ്പെടുത്തേണ്ടതാണ്‌. അയക്കേണ്ട അവസാനതീയതി 2015 ജൂലൈ 31. ഒന്നും രും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക്‌ കാഷ്‌ അവാര്‍ഡും പ്രശംസാഫലകവും നല്‍കുന്നതാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌: 914 693 6337 സണ്ണി പൗലോസ്‌: 845 598 5094, സാറാ ഈശോ: 845304 4606; jananymagazine@gmail.com, ചെറിയാന്‍ കെ. ചെറിയാന്‍: cheriyankutkad@aol.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.