You are Here : Home / USA News

കലാ മാമാങ്കത്തിന്‌ ഷിക്കാഗോ ഒരുങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 10, 2015 11:26 hrs UTC

ഷിക്കാഗോ: മലയാളി സമൂഹത്തിലെ ഏറ്റവും വലിയ കലാ മാമാങ്കം ആയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കലാ മേള 2015 ഒരുക്കങ്ങള്‍ പൂര്‍ത്തി ആയി. ഈ ശനി ആഴ്‌ച , ഏപ്രില്‍ 11, രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ, ബെല്‍വുഡ്‌ സിറോ മലബാര്‍ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി 100 കണക്കിനു കലാകാരന്‍മാര്‍ തങ്ങളുടെ കഴിവ്‌ തെളിയിക്കുവാനായി ഏറ്റുമുട്ടുന്നു. മാസങ്ങളായി നടന്നു കൊണ്ടിരുന്ന പരിശീലനങ്ങള്‍, ഫലം തരുന്നത്‌ കാണുവാനായി കലാകാരന്മാരും അവരെ പ്രോത്സാഹിപ്പിക്കുവാനായി അവരുടെ മാതാപിതാക്കളും സുഹൃത്തുക്കളും എത്തിച്ചേരുന്നതോടെ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ഒരുക്കുന്ന ഈ വേദി കല മാമാങ്കം ആയി മാറുന്നതായിരിക്കും വളരെ ചിട്ടയോടും അച്ചടക്കത്തോടും കൂടി നടത്തി വരുന്ന ഷിക്കാഗോ മലയാളീ അസോസിയേഷന്‍ കലാമേള എല്ലാ വര്‍ഷവും മലയാളികള്‍ പ്രതീക്ഷയോടെ ആണ്‌ ഉറ്റു നോക്കുന്നത്‌. ഇത്ര അധികം പ്രതിഭകള്‍ മാറ്റുരക്കുന്ന മറ്റൊരു കലോത്സവം അമേരിക്കയില്‍ ഇല്ല എന്ന്‌ തന്നെ പറയാം. വിവിധ കലാ പരിപാടികള്‍ സൗജന്യം ആയി കാണുവാന്‍ കിട്ടുന്ന ഈ സുവര്‍ണ അവസരം പരമാവധി ഉപയോഗിക്കുവാനും നമ്മുടെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാനും , ഷിക്കാഗോ മലയാളി സമൂഹത്തെ ഒന്നടങ്കം, ബെല്‍വുഡിലുള്ള സിറോ മലബാര്‍ കത്തീഡ്രലിലേക്ക്‌ സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.