You are Here : Home / USA News

'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയര്' 'NAMY2015 ' നോമിനീസിനെ ഏപ്രിൽ 11നു പ്രഖ്യാപിക്കുന്നു

Text Size  

Story Dated: Thursday, April 09, 2015 12:49 hrs UTC

'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയര്'  'NAMY2015 ' നോമിനീസിനെ ഏപ്രിൽ 11നു പ്രഖ്യാപിക്കുന്നു. ഏപ്രിൽ 11 ശനിയാഴ്ച 12 മണിക്കുള്ള (US EST) പ്രവാസി ചാനൽ ന്യൂസ്‌ കാണുക !

നോർത്ത് അമേരിക്കയിലെ മികച്ച മലയാളിയെ കണ്ടെത്താനുള്ള സുവർണ്ണാവസരമാണ് പ്രവാസി ചാനൽ തുറന്നിടുന്നത്.  അമേരിക്കയിലെ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ, മേഖലകളില്തങ്ങളുടെതായ വ്യെക്തി മുദ്ര  പതിപ്പിച്ച പ്രശസ്തരായവരെയാണ് ഈ ശനിയാഴ്ച നോമിനേറ്റ് ചെയ്യുന്നത്.

ലോകത്തിൽ എവിടെ നിന്നും ഓണ്‍ലൈൻ  വഴി ആർക്കും വോട്ട് ചെയ്യാവുന്ന വിപുലമായ സംവിധാനം ഒരുക്കി കഴിഞ്ഞു.   ഒരു ഐ പി അഡ്രസിൽ നിന്നോ ഒരു ഇമെയിലിൽ നിന്നോ ഒരാൾക്ക് ഒരു തവണയെ വോട്ടു ചെയ്യാൻ  സാധിക്കൂ.

എല്ലാ നോമിനീകളും തന്റെതായ വ്യെക്തിമുദ്ര പതിപ്പിച്ചവരാണ്.  ജീവിതമാര്ഗ്ഗം തേടി അമേരിക്കയിലെത്തിയവര്ക്ക് മാതൃഭാഷയുടെ മണികിലുക്കം  പകര്ന്നു കൊടുത്തവര്, മലയാളി മനസ്സിനേയും അവരുടെ ജീവല് പ്രശ്നങ്ങളേയും അറിഞ്ഞു പ്രതികരിച്ചവര്, ദുരന്തങ്ങളുടെ സന്നിഗ്ദ്ധഘട്ടങ്ങളില് കഴിവും ആര്ജ്ജവും പ്രകടിപ്പിച്ച് മലയാളിക്ക് ഒപ്പം നിന്നവര്, കലാരംഗത്ത് ആത്മാര്ത്ഥമായ മനസ്സോടെ പ്രവര്ത്തിച്ചവര്, മലയാള ഭാഷയ്ക്ക് ലോക ശ്രേഷ്ഠഭാഷയുടെ മാധുര്യം പകര്ന്ന് നല്കിയവര്.... തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരെയാണ് പ്രവാസി ചാനല് നിങ്ങള്ക്കായി അവതരിപ്പിക്കുന്നത്.

നോർത്ത് അമേരിക്കയിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ എല്ലാവരും തന്നെ തങ്ങളുടെതായ പ്രശ്നങ്ങളിൽ കൂടെ നടന്നു പോകുമ്പോഴും ഈ നോമിനീകൾ ഓരോരുത്തരും സാമൂഹ്യ, സാംസ്കാരിക,  സംഘടനാപ്രവര്ത്തനങ്ങൾ നടത്തുന്നതും അത് മലയാളി സമൂഹത്തിന്റെ ഉയര്ച്ചയ്ക്കായി എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു തിരഞ്ഞെടുക്കലിനായി നിങ്ങളുടെ മുന്പിലേക്ക് പ്രഗത്ഭരായ കുറേ നല്ല മനുഷ്യരെ അവതരിപ്പിക്കുന്നത്.

നോമിനേറ്റ് ചെയ്യുന്നവരെ എല്ലാവരെയും പ്രവാസി ചാനൽ നടത്തുന്ന പ്രത്യേക പ്രോഗ്രാമ്മിൽ ആദരിക്കുന്നതാണെങ്കിലും ഒരാളെ  'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കാനുള്ള അവസരം നോർത്ത്  അമേരിക്കൻ മലയാളികൾക്കുള്ളതാണ്.  പ്രവാസി ചാനലിന് മലയാളികളിലുള്ള  വിശ്വാസമാണ് ഇത്തരമൊരു തെരഞ്ഞെടുക്കലിന് പ്രവാസി ചാനലിനെ പ്രേരിപ്പച്ചത്.

മലയാളികളൾക്കായി പ്രവാസി ചാനൽ  അതിന്റെ ദൃശ്യജാലകം തുറന്നിട്ട് നിരവധി വർഷങ്ങൾ ആയി എങ്കിലും അമേരിക്കൻ  മലയാളികൾ ഞങ്ങൾക്ക് നല്കിയിട്ടുള്ള സ്നേഹവും, ആത്മാര്ത്ഥതയും, വിശ്വാസവും യുഗങ്ങളുടെ ബന്ധമാണ് സമ്മാനിക്കുന്നത്.

അംഗീകാരങ്ങളൾ വിലകൊടുത്ത് വാങ്ങുന്ന ഒരു സമൂഹത്തില് ഒരു മൗസ്ക്ലിക്കില് നോർത്ത് അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റെ മികവു കാട്ടിയ ആളെ തിരഞ്ഞെടുക്കുവാനുള്ള അവസരം ലഭിക്കുമ്പോള് സത്യസന്ധത, പ്രവര്ത്തനമികവ്, അഴിമതി രഹിത പ്രവര്ത്തനം തുടങ്ങി നന്മയുടെ എല്ലാ വശങ്ങളും നിങ്ങളുടെ മനസ്സിലേക്ക് പ്രസ്തുത വ്യക്തിയെക്കുറിച്ച് കടന്നു വരണം.

ഏകദേശം മൂന്നു മാസം ഓണ്‍ലൈൻ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തിൽ ന്യൂ യോര്കിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ വച്ച് അവാർഡ് ജേതാവിനെ ആദരിക്കുന്നതായിരിക്കും.  മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായർ, കൂടാതെ അമേരിക്കൻ  രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാർഡ് നൽകുക.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനൽ തീരുമാനങ്ങൾ എടുക്കുക.  സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക.

'നോർത്ത് അമേരിക്കന് മലയാളി ഓഫ് ദി ഇയര് 2015' 'NAMY' യെക്കുറിച്ച് കൂടുതല് അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറിൽ വിളിക്കുക  1-908-345-5983. അല്ലെങ്കിൽ ഇമെയിൽ : namy@pravasichannel.com, worldwide viewing via www.pravasichannel.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.