You are Here : Home / USA News

യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയ മെന്‍സ് ഫോറം 'ഡിഫന്‍സിവ് ഡ്രൈവിങ് കോഴ്സ്' സംഘടിപ്പിക്കുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, April 09, 2015 11:19 hrs UTC


ന്യൂയോര്‍ക്ക്. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 11, 18 തിയ്യതികളില്‍ 'ഡിഫന്‍സിവ് ഡ്രൈവിങ് കോഴ്സ്' നടത്തുന്നു. ദേവാലയ ഓഡിറ്റോറിയത്തിലാണ് ക്ളാസുകള്‍ നടത്തുന്നത്.

ഏപ്രില്‍ 11-ാം തിയ്യതി ഉച്ചയ്ക്ക് ഒരു മണിമുതലും 18-ാം തിയ്യതി രാവിലെ 10 മണിമുതലുമാണ് ഈ കോഴ്സ് നടത്തുന്നതെന്ന് പി.ആര്‍.ഒ. കുരിയാക്കോസ് തരിയന്‍ അറിയിച്ചു. ഏതെങ്കിലും ഒരു ദിവസം ഈ കോഴ്സില്‍ പങ്കെടുത്താല്‍ മതിയാകും. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ലൈസന്‍സുള്ള ഏജന്റുമാരാണ് ക്ളാസുകള്‍ നയിക്കുന്നത്. 10 ശതമാനം വരെ വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ ഇളവും, ഡ്രൈവിങ് റെക്കോര്‍ഡില്‍ പോയിന്റ് ഉള്ളവര്‍ക്ക് 4 പോയിന്റ് വരെ ഇളവു കിട്ടുന്ന ഈ കോഴ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

ജോര്‍ജ് പാപ്പന്‍ചിറ 845 709 3732, ചാക്കോ ജോര്‍ജ് 914 720 2951, ജയിംസ് മാത്യു 914 376 3485, തോമസ് മാത്യു 914 419 7020, ജോണ്‍ ഐസക് 914 720 5030.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.