You are Here : Home / USA News

ഡാലസ് സെന്റ് തോമസ് പളളി പെരുനാള്‍ ഏപ്രില്‍ 10, 11, 12

Text Size  

Story Dated: Thursday, April 09, 2015 11:16 hrs UTC


ഡാലസ് . ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് പളളി പെരുനാള്‍ ഈ വര്‍ഷം ഏപ്രില്‍ 10, 11, 12 (വെളളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്നതാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ആഫ്രിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മ്മികനായിരിക്കും.

ഏപ്രില്‍ 10 വെളളിയാഴ്ച വൈകിട്ട് 6.30 ന് തിരുമേനിക്ക് സ്വീകരണം നല്‍കുന്നതും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ഥന ഫാ. ലെസ്ലി പി. ചെറിയാന്‍െറ ധ്യാന സന്ദേശവും ഉണ്ടായിരിക്കും. ഏപ്രില്‍ 11 ശനിയാഴ്ച  വൈകുന്നേരം 5 മണിക്ക് എംജിഒഎസ്എംനുവേണ്ടി ബൈബിള്‍ ക്ലാസും  തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സന്ധ്യാ പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് തിരുമേനി ധ്യാന പ്രഭാഷണം നടത്തും. തുടര്‍ന്ന് റാസയും ആശീര്‍വാദവും അത്താഴ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഏപ്രില്‍ 12 ഞായറാഴ്ച 8.30 ന് പ്രഭാത പ്രാര്‍ഥന ആരംഭിക്കുന്നതാണ്.  തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും മദ്ധ്യസ്ഥ പ്രാര്‍ഥനയും റാസയും ആശീര്‍വാദവും നേര്‍ച്ച വിളമ്പും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

പെരുനാള്‍ ആഘോഷങ്ങളില്‍ ഭക്ത ജനങ്ങള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. ജോണ്‍  കുന്നത്തുശേരിലും ട്രസ്റ്റി ബാബു ഫിലിപ്പോസും സെക്രട്ടറി ഏബ്രഹാം മത്തായിയും അഭ്യര്‍ത്ഥിച്ചു.

സെന്റ് തോമസ് ഓര്‍ത്തഡോക്സ് പളളിയുടെ വിലാസം :
9414 ഷൈലോ റോഡ്, ഡാലസ്,
ടെക്സാസ് - 75 22.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. ജോണ്‍ കുന്നത്തുശേരില്‍ : 972 523 9636
ബാബു ഫിലിപ്പോസ് : 469 879 3201
ഏബ്രഹാം മത്തായി : 214 801 6228

വാര്‍ത്ത. ഏബ്രഹാം തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.