ഓസ്റ്റിന്‍: ഈ വര്‍ഷത്തെ `റിയല്‍റ്റര്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് ഫൈനലിസ്റ്റ് ആയി വീണ്ടും സിജോ വടക്കനെ തിരഞ്ഞെടുത്തു. മെയ് രണ്ടിനു ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനില്‍ വച്ചാണ് അവാര്‍ഡ് പ്രഖ്യാപനം. ഹോം ബില്‍ഡേഴ്സ് അസോസിയേഷന് എല്ലാവര്‍ഷവും നടത്തുന്ന ഈ ചടങ്ങ് ഓസ്റ്റിന്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വൈകിട്ട് 5 മണിക്കാണ് നടത്തപ്പെടുക. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറെ അറിയപെടുന്ന സിജോ വടക്കാന്‍ അമേരിക്കയില്‍ കുടിയേറിയിട്ട് 10 വര്‍ഷം ആയി. റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്കുന്നവര്ക്കുള്ള പരമോന്നത ബഹുമതിയാണ് എച്ച് ബി.എ മാക്സ് (HBA MAX) അവാര്‍ഡ്.
കഴിഞ്ഞ വര്‍ഷം 65 മില്യണ്‍ ഡോളര്‍ ബിസിനസ് നടത്തിയ സിജോ വടക്കനെ തേടി നിരവധി പുരസ്കാരങ്ങളും തേടിയെതിടുണ്ട്. ട്രിനിറ്റി ഗ്രൂപ്പിന്റെ സി.ഇ.ഒ ആയ സിജോ വടക്കന്‍, ബിസിനസ് രംഗത്തും കലാ-സാംസ്കാരിക മേഖലകളിലും വ്യക്തി മുദ്ര പടിപ്പിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, പ്രോപ്പര്‍ട്ടി മാനേജ്മന്റ് ,ട്രാവല്‍, ഹെല്‍ത്ത് കെയര്‍ മുതലായ ബിസിനസ് സംരഭങ്ങളുടെ സാരഥിയായി തുടരുമ്പോഴും കേരളത്തിന്റെ തനത് സംസ്കാരം കതുസൂക്ഷിക്കുന്നതില് അതീവ തല്പരനാണ്. HBA MAX AWARD FINALIST ആയി തിരഞ്ഞെടുക്കപെട്ട ഏക ഇന്‍ഡ്യന്‍ ആണ് സിജോ വടക്കന്‍. ടെക്സസ് ലെ ഓസ്റ്റിനില്‍ ഭാര്യ ലിറ്റി, മക്കള്‍ അലന് & അന്ന എന്നിവരോടൊപ്പം താമസിക്കുന്നു. തൃശൂര്‍ ജില്ലയിലെ മാള സ്വദേശിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ : 512 740 2262, info@trintiytxreatly.com www.trinitytexasrealty.com
Comments