You are Here : Home / USA News

അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി സീനിയര്‍ ഡെപ്യൂട്ടി അനു സുകുമാര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, April 07, 2015 11:59 hrs UTC


അറ്റ്ലാന്റ. ഫോമായുടെ സൌത്ത്-ഈസ്റ്റ് റീജിയണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റും ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനുമായ അനു സുകുമാര്‍ ഇപ്പോള്‍ ജോര്‍ജിയ സംസ്ഥാനത്തിലെ പോലീസ് ഡിപാര്‍ട്ട്മെന്റില്‍ സീനിയര്‍ ഡെപ്യൂട്ടി ആയി ഫീല്‍ഡ് ഓപറേഷന്‍സ് വിഭാഗത്തില്‍ സ്ഥാനകയറ്റം ലഭിച്ചിരിക്കുകയാണ്.

സൌമ്യത മുഖമുദ്രയാക്കിയ അനു,1983-ല്‍ കേരളത്തിലെ പത്തനതിട്ടയില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് കുടിയേറി. 2006-ല്‍ ഇമിഗ്രേഷന്‍ ടാസ്ക് ഫോഴ്സിലാണ് പോലീസ് ഡിപാര്‍ട്ട്മെന്റിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് സെക്സ് ക്രൈംസ്, സൈബര്‍ ക്രൈംസ്, ഫാമിലി വയലന്‍സ് എന്നീ വിഭാഗങ്ങളില്‍ സേവനം അനുഷ്ടിച്ചു. 2012-ല്‍ ഫീല്‍ഡ് ട്രെയ്നിങ് ഓഫിസര്‍ ആയി അദ്ദേഹത്തിനു സ്ഥാനകയറ്റം ലഭിച്ചു. 2011-ല്‍ ഏറ്റവും നല്ല ഷൂട്ടര്‍ക്കുള്ള, ടോപ് ഗണ്‍ അവാര്‍ഡും, 2014-ല്‍ ഏറ്റവും നല്ല ഫീല്‍ഡ് ട്രെയ്നിംഗ് ഓഫീസറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

പൊതു പ്രവര്‍ത്തനത്തിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010-ല്‍ ഗാമായുടെ ജോയിന്റ് സെക്രട്ടറി, 2011-ല്‍ സെക്രട്ടറി, 2013-ല്‍ പ്രസിഡന്റ് എനീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യന്‍ അമേരിക്കന്‍ ലോ എന്‍ഫോഴ്സ്മെന്റ് അസോസിയേഷന്റെ ഫൌണ്ടിങ് മെംബര്‍ കൂടിയാണദ്ദേഹം. ഭാര്യ ബിന്ദുവിനും മക്കള്‍ പല്ലവി, ആവണി എന്നിവര്‍ക്കൊപ്പം അറ്റലാന്റയിലാണു അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. ഫോമായുടെ 2014-16 ഭരണസമിതിയിലെ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ട്രഷറര്‍ ജോയി ആന്തണി എന്നിവരുടെ റീജിയണായ, സൌത്ത്-ഈസ്റ്റ് റീജിയന്റെ ആര്‍ വീ പി യണദ്ദേഹം. ഫോമായുടെ വളര്‍ച്ചക്ക് അനു സുകുമാറിനെ പോലുള്ള വ്യക്തികളുടെ സാന്നിദ്ധ്യം വളരെ ഗുണം ചെയ്യുമെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.