You are Here : Home / USA News

ലാലിസം അമേരിക്കയില്‍ , സ്പോണ്‍സര്‍ അനിയന്‍ ജോര്‍ജ്ജ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, April 01, 2015 10:56 hrs UTC

ലാലിസം അമേരിക്കയില്‍ , സ്പോണ്‍സര്‍ അനിയന്‍ ജോര്‍ജ്ജ് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മ്യൂസിക് ബാന്‍ഡായ "ലാലിസം " അതിന്റെ ജൈത്രയാത്ര തുടരുന്നു. ലാലിസത്തിന്റെ പ്രദര്‍ശനം അമേരിക്കയില്‍ നടത്തുവാന്‍ മുന്നോട്ട് വന്നിരിക്കുന്നത് അനിയന്‍ ജോര്‍ജ്ജാണ്‌. ആം ആദ്മി പാര്‍ട്ടിയുടെ അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അനിയന്‍ ജോര്‍ജ്ജ് ഇതു പാര്‍ട്ടിയുടെ കാമ്പയിന്റെ ഭാഗമായിട്ടാണ്‌ നടത്തുന്നത്. കേരളത്തില്‍ നടന്ന ദേശീയ ഗെയിം സിന്റെ ഉത്ഘാടനത്തിന്‌ ആയിരുന്നു ലാലിസം ആദ്യമായി അരങ്ങേറിയത്. 2006 അമേരിക്കയില്‍ സ്വകാര്യ സന്ദര്‍ ശനത്തിനെത്തിയ മോഹന്‍ ലാല്‍ ന്യുജേഴ്സിയില്‍ അനിയന്റെ നേത്ര്വത്വത്തിലുള്ള 'ഉമ്മ" എന്ന ബാന്‍ഡിന്റെ പ്രോഗ്രാം കാണുവാനിടയായിരുന്നു. അതില്‍ താല്പര്യം പ്രകടിപ്പിച്ച ലാലിന്‌ സ്വന്തമായി ഒരു ബാന്‍ ഡ് ഉണ്ടാക്കുവാനുള്ള സഹായങ്ങള്‍ നല്കിയത്  അനിയന്‍ ജോര്‍ജ്ജാണ്‌.ദേശീയ ഗെയിസിന്‌ തട്ടേല്‍ കയറുന്നതിന്‌ തൊട്ട് മുമ്പ് അനിയന്റെ "ALL THE BEST LALETTAAA"  ലാലിനെ തേടിയെത്തിയിരുന്നു.ലാലിസം ജനം ഏറ്റെടുത്തതിന്‌ പിന്നില്‍ ഈ അനുഗ്രഹം ഉണ്ടായിരുന്നുവെന്ന്‌ ലാല്‍ പിന്നീട് പറഞ്ഞിരുന്നു."ലാലിസത്തിന്റെ" വീഡിയോ അമേരിക്കയിലെത്തിക്കുവാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി അനിയന്‍ അറിയിച്ചു. ശനിയാഴ്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ ലാലിസത്തിന്റെ ഡി.വി.ഡി യുമായി പ്രശസ്ത സംവിധായകന്‍ തിരുവല്ല ബേബിയെത്തും . തുടര്‍ന്ന് ഞായറാഴ്ച് ഈസ്റ്റര്‍ ദിനത്തില്‍ അനിയന്‍ ജോര്‍ജ്ജിന്റെ ബേസ്മെന്റില്‍ നാട്ടില്‍ നിന്ന് പ്രത്യേകം വരുത്തിയ 14 ഇന്ചിന്റെ "ഒനിഡ" ടി.വി യില്‍ രണ്ട് പ്രദര്‍ശനം .സീറ്റുകള്‍ 14 മാത്രമുള്ളതിനാല്‍ വേണ്ടിയവര്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് അനിയന്‍ അറിയിച്ചു. പരിപാടി പൂര്‍ണ്ണമായും രാജു പള്ളത്തിന്റെ "ന്യുജേഴ്സി കാഴ്ചകള്‍ " ടെലികാസ്റ്റ് ' ചെയ്യും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.