You are Here : Home / USA News

പമ്പ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ്‌ രണ്ടിന്‌ ഫിലാഡല്‍ഫിയയില്‍

Text Size  

Story Dated: Tuesday, March 31, 2015 11:44 hrs UTC

ജോര്‍ജ്‌ ഓലിക്കല്‍

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ 2015-ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനവും കുടുംബ സംഗവും മാതൃദിനാഘോഷവും സംയുക്തമായി മെയ്‌ രണ്ടിന്‌ ശനിയാഴ്‌ച നോര്‍ത്ത്‌ ഈസ്റ്റ്‌ ഫിലാഡല്‍ഫിയയിലെ അസന്‍ഷന്‍ ചര്‍ച്ച്‌ ഹാളില്‍ (10197 നോര്‍ത്ത്‌ ഈസ്റ്റ്‌ അവന്യൂ, ഫിലാഡല്‍ഫിയ, 19115) നടത്തുന്നതാണ്‌. സേവനപാതയില്‍ 15 വര്‍ഷങ്ങള്‍ പിന്നിടുന്ന പമ്പ മലയാളി അസോസിയേഷന്‍ മെയ്‌ രണ്ട്‌ വനിതാദിനമായി കൊണ്ടാടുന്നു. ഇതിനോടനുബന്ധിച്ച്‌ നടത്തുന്ന കുടുംബസംഗമത്തിന്റേയും വാര്‍ഷിക ബാങ്ക്വറ്റിന്റേയും കിക്കോഫ്‌ മാര്‍ച്ച്‌ 29-ന്‌ പമ്പാ ഓഫീസില്‍ വെച്ച്‌ നിര്‍വഹിച്ചു. പമ്പ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ താമ്പി ചാക്കോയ്‌ക്കും, ട്രൈസ്റ്റേറ്റ്‌ കേരള ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവേലിനും ടിക്കറ്റുകള്‍ നല്‍കിക്കൊണ്ടായിരുന്നു കിക്കോഫ്‌ ചടങ്ങ്‌ നടന്നത്‌. മെയ്‌ രണ്ടിന്‌ വൈകുന്നേരം 6 മണിക്ക്‌ ചേരുന്ന പൊതുസമ്മേളനത്തില്‍ ഫൊക്കാനാ പ്രസിഡന്റ്‌ മുഖ്യാതിഥിയായിരിക്കും.

 

യു.എസ്‌ കോണ്‍ഗ്രസ്‌മാന്‍ ബ്രണ്ടന്‍ ബോയല്‍, ഫിലാഡല്‍ഫിയ മുന്‍ അറ്റോര്‍ണി ലിന്‍ ഏബ്രഹാം, റവ.ഡോ. മാത്യു മണക്കാട്ട്‌ എന്നിവര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച്‌ അമ്മമാരെ ആദരിക്കും. വി.വി. ചെറിയാന്‍ കോര്‍ഡിനേറ്ററും, തമ്പി ചാക്കോ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രസാദ്‌ ബേബിയുടെ നേതൃത്വത്തില്‍ കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ ഓലിക്കല്‍ (പ്രസിഡന്റ്‌) 215 873 4365, വി.വി ചെറിയാന്‍ (കോര്‍ഡിനേറ്റര്‍) 215 806 3802, തമ്പി ചാക്കോ (കണ്‍വീനര്‍) 610 331 7923, അലക്‌സ്‌ തോമസ്‌ (ജനറല്‍ സെക്രട്ടറി) 215 850 5268, ഫിലിപ്പോസ്‌ ചെറിയാന്‍ (ട്രഷറര്‍) 215 605 7310.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.