You are Here : Home / USA News

നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച്‌ സ്വാതി സംഗീത സദസ്‌ ഹ്യുസ്റ്റനില്‍ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 31, 2015 11:37 hrs UTC

ഹൂസ്റ്റണ്‍: ഭാരതീയ കലകളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട്‌ അതിനെ ആസ്വാദക ഹൃദയങ്ങളില്‍ എത്തിക്കുന്ന സാരംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ, ഒരു ദിനം മുഴുവന്‍ നീണ്ട സംഗീത കച്ചേരി `സ്വാതി സംഗീത സദസ്സ്‌' സൗന്ദര്യാത്മകതയെ തഴുകുന്ന രാഗസഞ്ചാരം കൊണ്ട്‌ ശ്രദ്ധേയമായി. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്ന്‌ ശാസ്‌ത്രീയ സംഗീത രംഗത്ത്‌ ശ്രദ്ധേയരായ കലാകാരന്മാര്‍ പങ്കെടുത്തു .പ്രശസ്‌ത സിനിമാ താരം ദിവ്യാ ഉണ്ണിയുടെ നൃത്ത ചുവടുകള്‍ ചടങ്ങിനു മാറ്റ്‌ കൂട്ടി . ശുദ്ധമായ കര്‍ണാടക സംഗീതത്തിന്‍റെ ഉത്തമമായ ആലാപന ശൈലിയിലൂടെ ,അരുണ്‍ കുമാര്‍ ,ഹരി നായര്‍ ,മായ അയ്യര്‍ , ശ്രീദേവി ജോയ്‌സുല ,ശില്‌പ സദഗോപന്‍, പ്രേമ ഭട്ട്‌ ,ഉമ രംഗനാഥന്‍ , കൃതി ,ശുഭ തുടങ്ങിയ കലാകാരന്മാര്‍, ആസ്വാദക ഹൃദയങ്ങളില്‍ ശാസ്‌ത്രീയ സംഗീതത്തിന്‍റെ പാരമ്പര്യ വഴികളിലെ വര്‍ണക്കാഴ്‌ചകള്‍ വരച്ചിട്ടു. അകമ്പടിയേകി വയലിനില്‍ മഹേഷ്‌ അയ്യര്‍ , മായ അയ്യര്‍ ,ശുഭ നരസിംഹന്‍ ,മഞ്‌ജുള ,ദീപ രാമചന്ദ്രന്‍ ,ആനന്ദ നടയോഗി എന്നിവരും മൃദംഗത്തില്‍ കരുണ്‍ ,ശിവ ,ചരണ്‍ തുടങ്ങിയവരും മികവു തെളിയിച്ചു.ശ്രീ ചിറ്റൂര്‍ രാമചന്ദ്രന്‍, ശ്രീ ഗണേഷ്‌ എന്നിവര്‍ ആസ്വാദകരെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സംസാരിച്ചു .അമേരിക്കയില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന സംഗീത വിസ്‌മയത്തിന്റെ സമ്മേളനം ആയി സംഗീത സദസിനെ ആസ്വാദകര്‍ വിലയിരുത്തി .വരും വര്‍ഷങ്ങളിലും സ്വാതി സംഗീത സദസ്സ്‌ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്ന്‌ സാരംഗിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. രഞ്‌ജിത്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.