You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാന ഭക്തിപൂര്‍വ്വം ആചരിച്ചു

Text Size  

Story Dated: Tuesday, March 31, 2015 11:06 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓശാന തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. മാനവരക്ഷക്കായി യേശുനാഥന്‍ വിനീതനായി കഴുതകുട്ടിയുടെ പുറത്ത് ഓര്‍ശ്ലം നഗരവീഥിയില്‍ക്കൂടി ജറുസലെം ദേവാലയത്തില്‍ പ്രവേശിച്ചതിനെ അനുസ്മരിച്ചുകൊണ്ട്, വിശ്വാസികള്‍ കുരുത്തോലകള്‍ സംവഹിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ ചടങ്ങുകളില്‍ ഉടനീളം പങ്കെടുത്തു. വിശുദ്ധ കുര്‍ബാന, കുരുത്തോല വഞ്ചെരിപ്പ്, വചന സന്ദേശം, കുരുത്തോല പ്രദിക്ഷണം മുതലായ തിരുകര്‍മ്മങ്ങള്‍ ഓശാനതിരുനാളിന്റെ ഭാഗമായി നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കുരിശിനെ വഴി നടത്തപ്പെട്ടു. ഇടവക വികാരി ഫാ.തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ.തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ.സുനി പടിഞ്ഞാറെക്കര എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായകസംഘം, സിസ്റ്റേഴ്‌സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.