You are Here : Home / USA News

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഓശാനാ പെരുന്നാള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, March 31, 2015 11:05 hrs UTC

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാര്‍ച്ച് 29ാം തിയ്യതി ഞായറാഴ്ച ഓശാനാ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ആചരിക്കുന്ന ഓശാനാ പെരുന്നാളിന് 400ല്‍ പരം വിശ്വാസികള്‍ സാക്ഷ്യം വഹിച്ചു.

 

'ഓശാനാ...ഓശാനാ... ദാവീദാത്മജനോശാനാ..' എന്ന ഗീതം പള്ളിയില്‍ നിറഞ്ഞു നിന്ന വിശ്വാസികള്‍ ഏകസ്വരത്തില്‍ പാടി. ഓശാനയുടെ പ്രത്യേക ഗാനങ്ങള്‍ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ ഓശാനാ പെരുന്നാളിന്റെ മുഖ്യ കാര്‍മ്മികനായിരുന്നു. കുരിയാക്കോസ് തരിയന്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.