You are Here : Home / USA News

സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തിലെ കുരുത്തോലപ്പെരുന്നാള്‍ ഭക്തിസാന്ദ്രം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, March 30, 2015 12:10 hrs UTC

ഡാലസ്. വിശുദ്ധവാരാചരണത്തിനു തുടക്കമായി ഡാളസിലെ വിവിധ ദേവാലയങ്ങളില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി. ഫാ. ജോണ്‍സ്റ്റി തച്ചാറ നേതൃത്വം നല്‍കി. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി, കൊഴുക്കട്ട വിതരണം എന്നിവ നടന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, ’ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി ജനക്കൂട്ടം വരവേറ്റ തിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാനയാചരണം.ഓശാന ഞായറില്‍ തുടങ്ങി പെസഹാവ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആഹ്ളാദം നിറഞ്ഞ ഈസ്റ്റര്‍ വരെയാണ് വിശുദ്ധവാരം. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും വൈകുന്നേരം 7 നും ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ വൈകുന്നേരം 5 നും ഈസ്റ്റര്‍ വിജില്‍ കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 6.30 നും , ഈസ്റ്റര്‍ദിനത്തിലെ വി. കുര്‍ബാന രാവിലെ 9 നും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.