You are Here : Home / USA News

ജസ്റ്റീസ്‌ ഫോര്‍ പ്രവീണ്‍ ഫണ്ട്‌ റൈസിംഗ്‌ കിക്ക്‌ ഓഫ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 30, 2015 03:25 hrs UTC

ഷിക്കാഗോ: ജസ്റ്റീസ്‌ ഫോര്‍ പ്രവീണ്‍ ഫണ്ട്‌ റൈസിംഗ്‌ കിക്ക്‌ ഓഫ്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള പ്രവീണിന്റെ ഭവനത്തില്‍ വെച്ച്‌ മാര്‍ച്ച്‌ 26-ന്‌ നടത്തപ്പെട്ടു. മാര്‍ത്തോമാ സഭയിലെ ജോസഫ്‌ മാര്‍ ബര്‍ണബാസ്‌ എപ്പിസ്‌കോപ്പ, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി റവ. ഡാനിയേല്‍ തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഫണ്ട്‌ റൈസിംഗിന്റെ ഭാഗമായി രഞ്‌ജിനി ജോസും സംഘവും നടത്തുന്ന `അമേരിക്കന്‍ ഡെയ്‌സ്‌' എന്ന സംഗീത-മിമിക്രി നൈറ്റിന്റെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം മറിയാമ്മ പിള്ള, ഗ്രേസി വാച്ചാച്ചിറ, സിറിയക്‌ കൂവക്കാട്ടില്‍, രാജു വര്‍ഗീസ്‌ എന്നിവരില്‍ നിന്നും ജോണ്‍സണ്‍ ഫാമിലിക്കുവേണ്ടി സാജ്‌ ജോണ്‍സണ്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്‌ത വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു. സന്നിഹിതരായിരുന്ന സണ്ണി വള്ളിക്കളം, ടോമി അംബേനാട്ട്‌, ഏബ്രഹാം ജോര്‍ജ്‌, ജെ.സി. റിയാല്‍റ്റി, അനിയന്‍കുഞ്ഞ്‌, ബീന വള്ളിക്കളം, ഡോ. ജോ ജോര്‍ജ്‌, ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, മലയില്‍ തോമസ്‌ എന്നിവര്‍ തദവസരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ ടിക്കറ്റുകള്‍ സ്വീകരിച്ചു.

 

 

അമ്പതില്‍പ്പരം വ്യക്തികള്‍ മെഗാ സ്‌പോണ്‍സര്‍, ഗ്രാന്റ്‌ സ്‌പോണ്‍സര്‍, സ്‌പോണ്‍സര്‍ എന്നീ നിലകളില്‍ മുമ്പോട്ടുവന്നതായി പ്രോഗ്രാം കണ്‍വീനര്‍മാരായ ഗ്രേസി വാച്ചാച്ചിറ, സിറിയക്‌ കൂവക്കാട്ടില്‍, രാജു വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക്‌ ജസ്റ്റീസ്‌ ഫോര്‍ പ്രവീണ്‍ കണ്‍വീനര്‍മാരായ മറിയാമ്മ പിള്ള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവീണിന്റെ പൂര്‍വ്വ വിദ്യാലയമായ നൈല്‍സ്‌ വെസ്റ്റ്‌ ഹൈസ്‌കൂളില്‍ ജൂലൈ പത്താം തീയതി നടത്തുന്ന ഈ കലാസന്ധ്യയില്‍ പതിനെട്ടോളം കലാകാരന്മാരാര്‍ പങ്കെടുക്കുന്നു. ഇതിലേക്ക്‌ എല്ലാ നല്ലവരുടേയും സഹകരണം പ്രവീണിന്റെ മാതാപിതാക്കളായ മാത്യൂസും, ലൗലിയും അഭ്യര്‍ത്ഥിച്ചു. ഡീക്കന്‍ ലിജു പോള്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.