You are Here : Home / USA News

ക്വീന്‍സ്‌ മാര്‍ത്തമറിയം യാക്കോബായ പള്ളിക്ക്‌ പുതിയ വെബ്‌സൈറ്റ്‌

Text Size  

Story Dated: Thursday, March 26, 2015 07:41 hrs UTC

ന്യൂയോര്‍ക്ക്‌: ഫ്‌ളോറല്‍ പാര്‍ക്കിലുള്ള സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളി പുതിയ വെബ്‌സൈറ്റ്‌ ആരംഭിച്ചു. മാര്‍ച്ച്‌ 22-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനാനന്തരം ചേര്‍ന്ന സമ്മേളനത്തില്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച്‌ ബിഷപ്പ യല്‍ദോ മോര്‍ തീത്തോസ്‌ ഔദ്യോഗീകമായി jacobitechurchny.com എന്ന വെബ്‌സൈറ്റിന്റെ സ്വിച്ച്‌ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. മെത്രാപ്പോലീത്ത തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശ്വാസാധിഷ്‌ഠിത ജീവിതത്തിന്റെ അത്യാവശ്യവും അനിവാര്യതയും പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍ അരക്കിട്ടുറപ്പിക്കുവാന്‍ ദൃശ്യമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന്‌ പറഞ്ഞു. അനേകരിലേക്ക്‌ അനായാസം ക്രിസ്‌തുവിന്റെ സന്ദേശവാഹകരായി എത്തിച്ചേരുവാനുള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുത്തരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. വിവിധ മാധ്യമങ്ങളിലൂടെ വിജയകര സുവിശേഷത്തിന്റെ സാക്ഷികളാകുവാനും അതിനായി ക്രിയാത്മകമായ സംരംഭങ്ങള്‍ ആരംഭിക്കുവാനും ഇടവയ്‌ക്ക്‌ നേതൃത്വം കൊടുക്കുന്ന വികാരി മാനിക്കാട്ടച്ചനും, സെക്രട്ടറി ജിനു ജോണ്‍, ട്രഷറര്‍ ലവിന്‍ കുര്യാക്കോസ്‌, വെബ്‌മാസ്റ്റര്‍ സാം ജോണ്‍ എന്നിവര്‍ക്കും മെത്രാപ്പോലീത്ത പ്രത്യേകം പ്രശംസയര്‍പ്പിച്ചു.

 

 

ഇടവകയുടെ വളര്‍ച്ചയിലും ആത്മീയതയിലും സാമൂഹ്യ സേവന തത്‌പരതയിലും മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങള്‍, ഭക്തസംഘടനകള്‍ എന്നിവ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നതില്‍ സംതൃപ്‌തി രേഖപ്പെടുത്തി. വെബ്‌സൈറ്റ്‌ നിര്‍മ്മാണത്തോടനുബന്ധിച്ച്‌ ഇടവകയുടെ ലോഗോ നിര്‍ണ്ണയിക്കുന്നതിന്‌ നടത്തിയ മത്സരത്തില്‍ എല്ലാ ഇടവകാംഗങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ നിന്നുണ്ടായ നല്ല സഹകരണത്തിന്‌ വികാരി റവ.ഡോ. വര്‍ഗീസ്‌ മാനിക്കാട്ട്‌ പ്രത്യേകം സന്തോഷം രേഖപ്പെടുത്തി. 26-ല്‍പ്പരം സബ്‌ മിഷനുകളില്‍ നിന്നും ഏറ്റവും അനുയോജ്യമായത്‌ മെത്രാപ്പോലീത്ത തെരഞ്ഞെടുത്തു. തെരഞ്ഞെടുക്‌പ്പെട്ട ലോഗോ ഡിസൈന്‍ ചെയ്‌ത ഷെറിന്‍ കുര്യാക്കോസിനെ വേദിയില്‍ വെച്ച്‌ അനുമോദിച്ച്‌ അനുഗ്രഹിക്കുകയും, പ്രശംസാഫലകവും ക്യാഷ്‌ അവാര്‍ഡും നല്‍കി പ്രോത്സാഹിപ്പിക്കുകയുമുണ്ടായി.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. വര്‍ഗാസ്‌ മാനിക്കാട്ട്‌ (വികാരി) 301 589 6125, ജിനു ജോണ്‍ (സെക്രട്ടറി) 917 704 9784, ലവിന്‍ കുര്യാക്കോസ്‌ (ട്രഷറര്‍) 917 754 5456.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.