You are Here : Home / USA News

ഗാമയുടെ 2൦15 -ലെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന്‌

Text Size  

Story Dated: Saturday, March 21, 2015 09:27 hrs UTC

ജോണ്‍സണ്‍ ചെറിയാന്‍
അറ്റ്‌ലാന്റ്റാ :  അറ്റ്‌ലാന്റ്റായിലെ മികച്ച മലയാളി സംഘടനയായ ഗാമയുടെ  2൦15 -ലെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന്‌ (മാര്‍ച്ച് 21 ശനിയാഴ്ച)  5.30 ന് ബെര്‍ക്ക്മാര്‍ ഹൈസ്കൂളില്‍ വെച്ച് വിവിധ കലാപരിപാടികളോടുകൂടി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
പതിവില്‍ നിന്നും വിപരീതമായി അറ്റ്‌ലാന്‍റ്റായിലെ നിവാസികളായ  165-ല്‍ പരം കലാപ്രതിഭകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാവിരുന്നാണ് കാഴ്ച വെക്കുക. മറ്റു വന്‍ താരനിരകളെ വന്‍ പ്രതിഭലം കൊടുത്തു കൊണ്ടുവന്നു നിലവാരമില്ലാത്ത കലാപരിപാടികള്‍ വന്‍ തുകക്കുള്ള ടിക്കെറ്റെടുത്ത് കാണാന്‍ നിര്‍ബന്ധിതരായ മലയാളികള്‍ക്ക് ഇതൊരു സുവര്‍ണാവസരം ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. 
കേരളതനിമയ്ക്കും, സംസ്കാരത്തിനും മുന്‍‌തൂക്കം കൊടുത്തുകൊണ്ട് കുടുംബസമേദം 3 മണിക്കൂറുകള്‍ കാണുവാനും, ആസ്വദിക്കുവാനും ഉതകുന്ന  കാലാപരിപാടികള്‍ക്കാണ് മുന്‍‌തൂക്കം കൊടുത്തിട്ടുള്ളത്. റ്റെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള കലാകാരികളും പങ്കെടുക്കുന്നുണ്ട്.
അമേരിക്കയില്‍ പല സ്റ്റേജുകളില്‍ മികവുറ്റ പല കലാപരിപാടികളിലും ശബ്ദവും, വെളിച്ചവും നല്‍കിയവരാണ് ഇവിടെയും ചെയ്യുന്നത്. 300 കുടുംബങ്ങള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. വരുന്ന എല്ലാ ആളുകള്‍ക്കും ലഘുഭക്ഷണവും, അത്താഴവും ഒരുക്കിയിട്ടുണ്ട്.ഗാമയുടെ എല്ലാ അംഗങ്ങള്‍ക്കും പ്രവേശനം സൌജന്യമാണ്. 
പല മേഘലകളിലും തങ്ങളുടെ നേതൃത്വ പാടവം തെളിയിച്ചിട്ടുള്ള,  തികച്ചും പുതുമുഘങ്ങള്‍ മാത്രമടങ്ങിയ ഒരു കമ്മറ്റി ആണ്  ഇപ്പോള്‍ ഗാമായെ നയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഉദ്ഘാടനമഹാമഹം ഒരു നല്ല തുടക്കം തന്നെ ആയിരിക്കും.
ഗാമയുടെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും യു. എസ്. മലയാളിയുടെ എല്ലാ വിധ ആശംസകളും, ഭാവുകങ്ങളും  നേരുന്നു...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.