You are Here : Home / USA News

വിശ്വസ്‌തതയും സേവന മനോഭാവവും സഭാശുശ്രൂഷയുടെ മുഖമുദ്രകള്‍: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 21, 2015 09:02 hrs UTC

ഷിക്കാഗോ: വിശ്വസ്‌തതയും സേവന മനോഭാവവും സഭാശുശ്രൂഷയുടെ മുഖമുദ്രകളായിരിക്കണമെന്ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഉദ്‌ബോധിപ്പിച്ചു. രൂപതയുടെ മുപ്പത്തഞ്ച്‌ ഇടവകകളിലും, മുപ്പത്താറ്‌ മിഷനുകളിലും 2015- 16 വര്‍ഷങ്ങളിലേക്കായി കൈക്കാരന്മാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരുടെ സമ്മേളനം 2015 ഫെബ്രുവരി 28-ന്‌ ശനിയാഴ്‌ച രാവിലെ രൂപതയുടെ ഭദ്രാസന ദേവാലയമായ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്‌. വിശുദ്ധ ഗ്രന്ഥം, പാരമ്പര്യം, സഭാ പിതാക്കന്മാരുടെ പ്രബോധനം എന്നിവയില്‍ നിന്ന്‌ ശക്തിസംഭരിച്ച്‌ വിശ്വാസം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കൈക്കാരന്മാര്‍ സദാ ഉത്സുകരായിരിക്കണമെന്ന്‌ രൂപതയുടെ സഹായ മെത്രാനായ മാര്‍ ജോയി ആലപ്പാട്ട്‌ തന്റെ മുഖ്യപ്രഭാഷണത്തില്‍ ഓര്‍മ്മപ്പെടുത്തി.

 

ഇടവകയുടെ അജപാലനപരമായ രൂപീകരണത്തില്‍ കൈക്കാരന്മാരുടെ പങ്കിനെക്കുറിച്ച്‌ വികാരി ജനറാളും ക്‌നാനായ റീജിയന്റെ ഡയറക്‌ടറുമായ റവ.ഫാ. തോമസ്‌ മുളവനാല്‍ ക്ലാസ്‌ എടുത്തു. രൂപതയുടെ ഭരണ സംവിധാനത്തെക്കുറിച്ച്‌ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തും, ഇടവകയുടെ സാമ്പത്തിക ഭരണ സംവിധാനത്തെക്കുറിച്ച്‌ പ്രൊക്യുറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരിയും സംസാരിച്ചു. രൂപതയുടെ വ്യത്യസ്‌തങ്ങളായ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണങ്ങള്‍ക്ക്‌ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ (വിശ്വാസപരിശീലനം), തോമസ്‌ മൂലയില്‍, ഡോ. പോള്‍ ചെറിയാന്‍, ഡേവിഡ്‌ കൈതാരത്ത്‌ (സെയ്‌ഫ്‌ എന്‍വയണ്‍മെന്റ്‌), എബിന്‍ കുര്യാക്കോസ്‌, ഫിയോണ മോഹന്‍ (യൂത്ത്‌ അപ്പോസ്‌തലേറ്റ്‌), റവ.ഫാ. പോള്‍ ചാലിശേരി (ഫാമിലി അപ്പോസ്‌തലേറ്റ്‌) എന്നിവര്‍ നേതൃത്വം നല്‍കി. ജോര്‍ജ്‌ ചാക്കോ പരിവരാകത്ത്‌ സമ്മേളനത്തിന്‌ നന്ദി പറഞ്ഞു. രൂപതാടിസ്ഥാനത്തില്‍ ആദ്യമായിട്ട്‌ നടന്ന കൈക്കാരന്മാരുടെ സമ്മേളനത്തില്‍ വിവിധ ഇടവകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി അമ്പത്തിമൂന്നുപേര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.