You are Here : Home / USA News

കവിതഥ 2015

Text Size  

Story Dated: Friday, March 20, 2015 08:50 hrs UTC

സോയ നായര്‍


മലയാളി അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ ഫിലാഡൽഫിയായുടെ നേത്യത്വത്തിൽ 2014 ഇൽ നടത്തിയ കവിതഥ സാഹിത്യകൂട്ടായ്മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോശങ്കരത്തിൽ അനുസ്മരണവും ( കവിതഥ 2015) ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ
MAP ICC,7733 Castor Avenue,
Philadelphia, PA 19152 യിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.സാഹിത്യപ്രതിഭകളുടെയും സാഹിത്യസ്നേഹികളുടെയും ഈ കൂട്ടായ്മയിൽ യൂണിവേർസ്സിറ്റി പ്രൊഫസ്സർ, ശാസ്ത്രജ്ഞൻ, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തിയാർജജിച്ച ഡോ. ജോയ്‌. ടി.കുഞ്ഞാപ്പു "മലയാളം,എന്റെ മാതൃഭാഷ --- നിങ്ങളുടെയും"എന്ന വിഷയത്തെക്കുറിച്ച്‌ പ്രബന്ധം അവതരിപ്പിക്കുന്നതാണു. അതിനെത്തുടർന്ന് കവിയരങ്ങും, കഥയരങ്ങും ഉണ്ടായിരിക്കും. അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികളെ വിലയിരുത്തുന്നതിനും, ആ സൃഷ്ടികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി  അന്നേ ദിവസം കവിതകളും, കഥകളും അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർ ദയവായി താഴെ പറയുന്ന ഇമെയിൽ ഐഡിയിലേക്ക്‌ മാർച്ച്‌ 31 നകം സ്യഷ്ടികൾ അയച്ചു തരിക. ഈ സാഹിത്യകൂട്ടായ്മയിലേക്ക്‌ ട്രൈ സ്റ്റേറ്റ്‌ ഏരിയായിൽ ഉള്ള എല്ലാ സാഹിത്യപ്രതിഭകളെയും, മലയാളഭാഷാസ്നേഹികളെയുംസ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരിൽ വിളിക്കുക.
 
Sabu Scaria: 267 980 7923
 
Siju John 267 496 2080
 
Johnson Mathew
 
Sobby Itty
 
Soya Nair: 215 698 8205

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.