You are Here : Home / USA News

ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് 28 ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, March 20, 2015 09:39 hrs UTC


                        
ഷിക്കാഗോ .ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യത്തിന്‍െറ 2015 ലെ പ്രവര്‍ത്തന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 28 ശനിയാഴ്ച വൈകിട്ട് 6.30 ന് ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും. മാര്‍ത്തോമ യുവജന സഖ്യം പ്രസിഡന്റ് അഭി. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ മുഖ്യ അതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിക്കും. ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം പ്രസിഡന്റും ഇടവക വികാരിയുമായിരിക്കുന്ന റവ. ഡാനിയേല്‍ തോമസ് അധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജന സഖ്യം വൈസ്  പ്രസിഡന്റ് റവ. ഷാജി തോമസ്, ഷിക്കാഗോ മാര്‍ത്തോമ ഇടവക അസോ. വികാരി റവ. സോനു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന്‍െറ ക്രമീകരണങ്ങള്‍ക്കായി ഐപ്പ് സി. വര്‍ഗീസ് പരിമണത്തിന്‍െറ നേതൃത്വത്തിലുളള സബ് കമ്മറ്റി പ്രവര്‍ത്തിക്കുന്നു. പുത്തന്‍പ്രതീക്ഷകളും ധീരമായ ചുവടുവെയ്പുകളുമായി കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തന പന്ഥാവില്‍ മുന്നേറുന്ന ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യത്തിന്‍െറ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി പ്രമി തോമസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.