You are Here : Home / USA News

സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ ചര്‍ച്ചിന്‌ പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 20, 2015 03:14 hrs UTC

മയാമി: സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ യാക്കോബായ ചര്‍ച്ചിന്റെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ. കുര്യാക്കോസ്‌ പുതുപ്പാടി അറിയിച്ചു. ഡീക്കന്‍ ജോഷ്‌ തോമസ്‌ (ഓഡിറ്റര്‍), ജോണ്‍ തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌), ജോളി വി. പൈലി (സെക്രട്ടറി), ചെറിയാന്‍ പി. ഇട്ടി (ട്രഷറര്‍), ജിനോ വി. കുര്യാക്കോസ്‌ (ജോയിന്റ്‌ സെക്രട്ടറി), തോമസ്‌ ജോര്‍ജ്‌ (ജോയിന്റ്‌ ട്രഷറര്‍), ജോര്‍ജ്‌ മലയില്‍ (കമ്മിറ്റി മെമ്പര്‍), വിതമ്മ ജോര്‍ജ്‌ (വനിതാ സമാജം സെക്രട്ടറി), റോസി ജോളി. വര്‍ഷം തോറും നടത്തിവരാറുള്ള നോമ്പുകാല ധ്യാനം ഈവര്‍ഷം മാര്‍ച്ച്‌ 21,22 തീയതകളില്‍ ഫാ. രഞ്‌ജന്‍ മാത്യുവിന്റെ (ഡാളസ്‌) നേതൃത്വത്തില്‍ നടത്തുമെന്ന്‌ വികാരി ഫാ. കുര്യാക്കോസ്‌ പുതുപ്പാടി അറിയിച്ചു. രാവിലെ 9 മുതല്‍ വൈകുന്നേരം 2 മണി വരെയാണ്‌ ധ്യാനം. ജോര്‍ജ്‌ മലയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.