You are Here : Home / USA News

ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ മതബോധനവിദ്യാർത്ഥികളുടെ ഫണ്ട് റൈസിങ്

Text Size  

Story Dated: Thursday, March 19, 2015 11:16 hrs UTC

 

ഷിക്കാഗോ: മാർച്ച് പതിനഞ്ചാം തിയതി ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ മതബോധനവിദ്യാലയത്തിലെ, പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾ, മതാധ്യാപകരുടെ നേത്രുത്വത്തിൽ ഫണ്ട് റൈസിങിന് തുടക്കം കുറിച്ചു.

 

കോട്ടയം മെഡിക്കൽ കോളേജിനോടനുബന്ധമായി, കോട്ടയം അതിരൂപതയിലെ സെ. ജോസെഫ് സിസ്റ്റേർസ് നടത്തുന്ന, നിരാലംബരും, മരണാസന്നരുമായ കാൻസർ രോഗികളുടെ പരിചരണത്തിനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. ഈ നോയമ്പുകാലം, ദാനധർമ്മത്തിന്റേയും, ഉപവാസത്തിന്റേയും, പ്രാർത്ഥനയുടേയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനാണ് ഈ ഫണ്ട് റൈസിങ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ നോമ്പുകാലത്ത്, ഇങ്ങനെയുള്ള പരോപകാരമായിട്ടുള്ള ഫണ്ട് റൈസിങ് സംഘ്ടിപ്പിച്ച മതാധ്യാപകരേയും, തീക്ഷണതയോടെ ഇത് നടത്തുന്ന കുട്ടികളേയും ബഹുമാനപ്പെട്ട വികാരി ഫാദർ എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.