You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ രജതജൂബിലി ആഘോഷങ്ങള്‍ക്ക്‌ പ്രൗഢഗംഭീരമായ തുടക്കം

Text Size  

Story Dated: Wednesday, March 18, 2015 10:10 hrs UTC

സജി കരിമ്പന്നൂര്‍ (പി.ആര്‍.ഒ, എം.എ.സി.എഫ്‌)

താമ്പാ, ഫ്‌ളോറിഡ: കരുത്തുറ്റ സംഘടനാ മികവിന്റെ വിജയഭേരി മുഴക്കി മാര്‍ച്ച്‌ 14-ന്‌ താമ്പായിലുള്ള ഐ.സി.സി ഹാളില്‍ നടത്തപ്പെട്ട എം.എ.സി.എഫിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക്‌ വര്‍ണ്ണോജ്വലമായ തുടക്കം. ആയിരത്തോളം വരുന്ന അംഗങ്ങളെ സാക്ഷിനിര്‍ത്തി മലയാളത്തിന്റെ പ്രിയപ്പെട്ട താരറാണി ഇഷാ തല്‍വാര്‍ നിലവിളക്കില്‍ ഭദ്രദീപം തെളിയിച്ചതോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികള്‍ ആരംഭിച്ചു. വൈകിട്ട്‌ 6 മണിക്ക്‌ തുടങ്ങിയ സമ്മേളനം അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തോടെയാണ്‌ തുടങ്ങിയത്‌. താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള ദാര്‍ശനികരുടെ വര്‍ണ്ണരാജികള്‍ വിരിഞ്ഞ 25 ദീപനാളങ്ങളുമായി ദൈവത്തിന്റെ കൈയ്യൊപ്പ്‌ പതിഞ്ഞ 25 പെണ്‍പ്രവുകള്‍ വേദിയില്‍ എത്തി ചുവടുവെച്ചു.

 

പുതുതായി ഭരണം ഏറ്റെടുത്ത 2015-ലെ ഭരണസമിതി ട്രസ്റ്റി ബോര്‍ഡ്‌, മുന്‍കാല പ്രസിഡന്റുമാര്‍ എന്നിവരെ താലപ്പൊലി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ വേദിയിലേക്ക്‌ ആനയിച്ചു. സാസ്‌കാരിക ഘോഷയാത്രയ്‌ക്കുശേഷം പ്രാര്‍ത്ഥനാ മംഗളഗാനം ആലപിച്ചു. തുടര്‍ന്ന്‌ 2014-ലെ പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടില്‍ , 2015-ലെ പ്രസിഡന്റ്‌ ഷീലാ കുട്ടിയെ സദസിന്‌ പരിചയപ്പെടുത്തി. ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഈ പ്രസ്ഥാനത്തിന്‌ ഊടുംപാവും നല്‍കിയ 1991-ലെ എല്ലാ ഭാരവാഹികളേയും അന്നത്തെ പ്രസിഡന്റിനേയും പൊന്നാട നല്‍കി ആദരിച്ചു. തുടര്‍ന്ന്‌ കേരളത്തിന്റെ സമ്പന്നമായ സംസ്‌കൃതി വിളിച്ചോതുന്ന നൃത്തനൃത്തങ്ങളോടെ വേദി ഉണര്‍ന്നു. കലയുടെ കനകകരീടമേന്തി മലയാളി മങ്കമാര്‍, അഭിനേത്രിയും നര്‍ത്തകിയുമായ ഇഷാ തല്‍വാറിന്റെ നേതൃത്വത്തില്‍ അരങ്ങില്‍ നൂപുരസന്ധ്യകള്‍ ഒരുക്കി. ഇടര്‍ച്ചയില്ലാത്ത താളവട്ടങ്ങളിലും വേഷപ്പകര്‍ച്ചയിലും അവര്‍ വേദിയില്‍ നിറഞ്ഞു തുളുമ്പി. ത്രിപുടയും കലാശവും കൊട്ടിയിറങ്ങി.

 

ലോകമാസകലം പടര്‍ന്നുകിടക്കുന്ന പ്രവാസി മലയാളികള്‍ക്ക്‌ പ്രത്യേകിച്ച്‌ പുതിയ തലമുറയ്‌ക്ക്‌ മാതൃഭൂമിയുടെ സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുക എന്ന എളിയ ശ്രമമാണ്‌ താന്‍ നടത്തുന്നതെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ ഇഷാ തല്‍വാര്‍ പറഞ്ഞു. പ്രഥമ പ്രസിഡന്റ്‌ ഡോ. സി.വി. രാധാകൃഷ്‌ണന്റെ ആമുഖ പ്രസംഗത്തില്‍ ഒത്തൊരുമയോടെയുള്ള അദ്ധ്വാനത്തിലൂടെയും, കൂട്ടായ പരിശ്രമത്തിലൂടെയും പിറവിയെടുത്ത എം.എ.സി.എഫിനെക്കുറിച്ച്‌ വികാരനിര്‍ഭരമായി സംസാരിച്ചു. സില്‍വര്‍ ജൂബിലി ചെയര്‍മാന്‍ ജെയിംസ്‌ ഇല്ലിക്കല്‍, വരുന്ന ഒരുവര്‍ഷത്തെ സാംസ്രകാരിക പരിപാടികളെക്കുറിച്ച്‌ സദസിന്‌ വിശദീകരിച്ചു. എം.എ.സി.എഫിന്റെ ആസ്ഥാനമായ കേരളാ കള്‍ച്ചറല്‍ സെന്ററിനെക്കുറിച്ച്‌ (കെ.സി.സി) ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്‌ണന്‍ വിശദമായി സംസാരിച്ചു. ഫോമാ നേതാക്കന്മാരായ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, ട്രഷറര്‍ ജോയി ആന്റണി, കണ്‍വീനര്‍ ജോയി കുറ്റിയാനി, എബി എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിന്‌ മിഴിവേകി.

 

എം.എ.സി.എഫ്‌ സെക്രട്ടറി ബിജോയി ജേക്കബ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന്റെ എം.സിമാരായി പ്രവര്‍ത്തിച്ചത്‌ ഫ്രാന്‍സീസ്‌ വയലുങ്കല്‍, അനീന ലിജു എന്നിവരായിരുന്നു. 2015 എം.എ.സി.എഫ്‌ സില്‍വര്‍ജൂബിലി സ്‌പോണ്‍സര്‍മാര്‍ 'സിഗ്‌നേച്ചര്‍ ഹോം ഗ്രൂപ്പാണ്‌'. ജൂബിലി ആഘോഷങ്ങള്‍ക്കുശേഷം വിഭവസമൃദ്ധമായ സന്‌ഹവിരുന്നും നടത്തപ്പെട്ടു. ശ്രേയാ നാരായണന്‍, സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌, നൃത്തമാമാങ്കം, ബോളിവുഡ്‌ ഡാന്‍സ്‌, കിഡ്‌സ്‌ ഫ്യൂഷന്‍ ഡാന്‍സ്‌, വിദ്യാ ഗ്രൂപ്പ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌, സ്‌കിറ്റ്‌, ഷൈനിംഗ്‌ സ്റ്റാര്‍ ഓഫ്‌ താമ്പാ പെര്‍ഫോമന്‍സ്‌, ആത്മാ കിഡ്‌സ്‌ ഡാന്‍സ്‌ ഗ്രൂപ്പ്‌, കലാനികേതന്‍ സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌, കലാകേന്ദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌, തില്ലാന, സുമ്പാ, നവരസാ അക്കാഡമി, താമ്പാ മെലഡി മ്യൂസിക്‌, മീരാ നാരായണ്‍ ഗ്രൂപ്പ്‌, നന്ദിതാ ബിജേഷ്‌ ടീം സ്വപ്‌നാ കൊമ്മരാജ്‌ ഷോ തുടങ്ങിയവരുടെ കലാപരിപാടികള്‍ അരങ്ങേറി.

 

പ്രസ്‌തുത പരിപാടികള്‍ക്ക്‌ താഴെപ്പറയുന്നവര്‍ നേതൃത്വം നല്‍കി. ഡോ. ബാബു സക്കറിയ, ജസി കുളങ്ങര, ജസി പീറ്റര്‍, അഞ്‌ജനാ കൃഷ്‌ണന്‍, സഞ്‌ജനാ, പ്രിയാ മേനോന്‍, സുബിതാ സുജിത്‌, അപര്‍ണ്ണ, മഞ്‌ജുള, പവിത്ര, പ്രീതാ, രാജാ, രവി, വിദ്യ, ഷൈലാ, അഫ്രീന്‍, ഹന്നാ, ലിയ, റയാന, മാനസ, സഹാന ഭൂമിക, വീണ , ലേഘ, ജയരാജ്‌, ഹേമന്ദ്‌കുമാര്‍, റിയാ എം, മെലീസ, മീര, ആര്യ, മാളവിക, കീര്‍ത്തന, നീല്‍, മാനസി, രുചി, അതിഥി, നിത്യ, നിയതി, ഇഷ, നിവേദ, ജൂലിയ, ജാസ്‌മിന്‍, രശ്‌മി, നവിതാ, ശ്വേത, ശ്രിയ, ഇഷാനി, മേഘ, വെന്നിലാ, മീരാ നായര്‍, സിനു, സ്‌നേഹ, മേഘന, ജൂലിയാ, ഭരത്‌, സ്‌പന. രജത ജൂബിലി ആഘോഷങ്ങള്‍ക്ക്‌ ചിട്ടയായും ഭംഗിയായും നേതൃത്വം കൊടുത്ത സാജന്‍ കോരത്‌ (ട്രഷറര്‍), സോണി കുളങ്ങര, മറിയാമ്മ വട്ടമറ്റം, ലിജു ആന്റണി, ബിനു മാമ്പള്ളി, വര്‍ഗീസ്‌ ജേക്കബ്‌, ജോര്‍ജ്‌ കോരത്‌, സാല്‍മോന്‍ മാത്യു, ബെന്നി വഞ്ചിപ്പുര, ഷീലാ ഷാജു, സാലി മച്ചാനിക്കല്‍, അബു ഏബ്രഹാം, അരുണ്‍ ജയമോന്‍, ബേബിച്ചന്‍ ചാലില്‍, ജിബിന്‍ തോമസ്‌, ജോണ്‍സണ്‍ പടിക്കപ്പറമ്പില്‍, സജി മഠത്തിലേട്ട്‌, രേഹി മാത്യു, സിന്ധു ജിതിന്‍, സുചിത്‌ കുമാര്‍ അച്യുതന്‍, ബാബു തോമസ്‌, പ്രദീപ്‌ എം., പീറ്റര്‍ കോരത്‌, കെ.കെ. ഏബ്രഹാം, ഡോക്‌ടര്‍ എ.കെ. പിള്ള, കിഷോര്‍ പീറ്റര്‍, റ്റിറ്റോ ജോണ്‍, നന്ദകുമാര്‍ ചക്കിങ്കല്‍, ജോയി കുര്യന്‍, ജയിംസ്‌ ചെരുവില്‍, എം.എസി.എഫ്‌ ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി സജി കരിമ്പന്നൂര്‍ തുടങ്ങിയവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരില്‍ ചിലര്‍ മാത്രമാണ്‌. സജി കരിമ്പന്നൂര്‍ (പി.ആര്‍.ഒ, എം.എ.സി.എഫ്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.