ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജനവിഭാഗം രൂപീകൃതമായതിനു ശേഷമുള്ള ആദ്യത്തെ പിക്നിക്കും ബാര്‍ബിക്യൂവും ഡിര്ഗ്രൂവ് ഫോറസ്റ്റ് പ്രിസേര്‍വ് പാര്‍ക്കില്‍ നടത്തപ്പെട്ടു. ജൂണ്‍ 14-ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടന്ന പിക്നിക്കില്‍ നിരവധി യുവതീയുവാക്കള്‍ പങ്കെടുത്തു.
ബാസ്കറ്റ് ബോള്‍, വോളിബോള്‍, പന്തുകളി, വടംവലി തുടങ്ങിയ കായിക മത്സരങ്ങള്‍ക്ക് യുവജനവിഭാഗം ഭാരവാഹികളായ അമിത് ചാണ്ടി, ജോബി ജോസഫ്, മാര്ട്ടിന് തോമസ്, ലിന്‍ഡ് മരിയ, അജിന് ജോയി എന്നിവര്‍ നേതൃത്വം നല്കി.
ഈ പരിപാടി വിജയിപ്പിക്കുന്നതിനായി മുന്നോട്ടുവന്ന എല്ലാ യുവതീ യുവാക്കള്‍ക്കും ചെയര്മാന് സച്ചിന് സാജന് ഉറുമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. അസോസിയേഷന് പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി ജിബിന്‍ ഈപ്പന് എന്നിവരും പിക്നിക്കിന് ആശംസകള്‍ നേര്‍ന്നു.
Comments