ഫോക്കാന ദേശീയ കണ്വന്ഷന് ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ചിരിയരങ്ങ് ചെയര്‍മാനായി ശ്രി. വര്‍ഗീസ് പോത്താനിക്കാട് നിയമിതനായതായി ഫോക്കാന പ്രസിടണ്ട് മറിയാമ്മപിള്ള അറിയിച്ചു. മുന്‍ കാലങ്ങളില്‍ ഫിലദെല്‍ഫിയ, ആല്‍ബാനി എന്നിവിടങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകളില്‍ ചിരിയരങ്ങ് ചെയര്‍മാനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. 2008 ല്‍ ഫ്ലോറിടയില്‍ നടന്ന ദേശീയ കണ്‍വന്‍ഷന്റെ പബ്ലിസിറ്റി കോചെയര്‍മാന്‍, നാഷണല്‍ കമ്മറ്റി അംഗം എന്നീ നിലകളിലും സേവനം അനുഷ്ട്ടിച്ചിട്ടുള്ള വര്‍ഗീസ് പോത്താനിക്കാടിന് ഷിക്കാഗോയില്‍ നടക്കുന്ന ഫോക്കാന ദേശീയ കണ്വന്ഷന് ചിരിയരങ്ങ് അതിഗംഭീരമാക്കുവാന്‍ സാധിക്കുമെന്ന് ഫോക്കാന പ്രസിടണ്ട് മറിയാമ്മപിള്ള, നാഷണല്‍ കമ്മറ്റി അംഗം ശ്രി. പോള്‍ കറുകപിള്ളി എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Comments