ഷിക്കാഗോ: പോട്ട ഡിവൈന്‍ റിട്രീറ്റ് മിനിസ്ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്.എയുടേയും ആഭിമുഖ്യത്തില്‍ വേനല്‍ക്കാല അവധിയില്‍ യുവജനങ്ങള്‍ക്കുള്ള ഇംഗ്ലീഷ് ധ്യാനം `പവര്‍ 2014 യു.എസ്.എ' എന്ന പേരില്‍ നടത്തപ്പെടുന്നു. ഓഗസ്റ്റ് 11 മുതല്‍ 14 വരെ ഷിക്കാഗോ റോക്ക്ഫോര്‍ഡ്, ബിഷപ്പ് ലെയിന്‍ റിട്രീറ്റ് സെന്ററില്‍ ഫാ. അഗസ്റ്റിന് വെല്ലൂരാന്‍ വി.സിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ധ്യാനത്തില്‍ `ഗ്ലെന്‍ ആന്‍ഡ് തെരേസ ലാ-റിവ്' ഗാനശുശ്രൂഷ നയിക്കുന്നു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: www.powermeet.org ജൂലൈ 31-ന് രജിസ്ട്രേഷന് അവസാനിക്കും.
Comments