അറ്റ്ലാന്റാ: ജോര്‍ജ്ജിയ സംസ്ഥാനത്തുള്ള അറ്റ്ലാന്റാ പട്ടണത്തിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ ജോര്‍ജ്ജിയ യൂത്ത് ഫെലോഷിപ്പിന്റെ 2014-ലെ ഭാരവാഹികളെ ലില്ബേണിലുള്ള കാല്‍വറി അസംബ്ലി ചര്‍ച്ചില്‍ വച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുത്തു.
റിച്ചാര്‍ഡ് മാത്യു (പ്രസിഡണ്ട്), ബിനൊ ഫിലിപ്പ് (സെക്രട്ടറി), ഫ്രാങ്കിലില് ചാക്കോ (ട്രഷറര്‍), ബിനോയി സാമുവേല്‍, ബോവസ് സഖറിയ (ബോര്‍ഡ് മെമ്പര്‍). അറ്റ്ലാന്റാ പട്ടണത്തിലുള്ള വിവിധ സഭകളുടെ സഹകരണത്തോടെ നടക്കുന്ന സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന പെന്തക്കോസ്ത് യുവജനങ്ങള്‍ക്ക് ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കുവാനുള്ള ക്രമീകരണങ്ങളാണ് ജോര്‍ജ്ജിയ യൂത്ത് ഫെലോഷിപ്പിന്റെ ഭാരവാഹികള്‍ ഒരുക്കിക്കോണ്ടിരിക്കുന്നത്.
വര്‍ഷിപ്പ് നൈറ്റ് (മലയാളം, ഇംഗ്ലീഷ്), ഏകദിന കണ്വന്ഷന്, താലന്തു പരീക്ഷ, സ്പോര്‍ട്ട്സ് (ബാസ്കറ്റ്ബോള്‍, വോളിബോള്‍), വാര്‍ഷിക കണ്വന്ഷന്, പൊതുആരാധന എന്നീ പ്രോഗ്രാമുകള്‍ 2014-ല്‍ നടത്തുന്നതാണെന്ന് പ്രസിഡണ്ട് റിച്ചാര്‍ഡ് മാത്യു അറിയിച്ചു.
Comments