ഡാലസ്: മസ്കീറ്റ് സിറ്റിയില്‍ രാത്രികാലങ്ങളില്‍ സമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറുന്നു. പുതിയ കാറുകളുടെ വിലപിടിപ്പുള്ള പാര്‍ട്സുകള്‍ മോഷ്ടിക്കുക, ചീമുട്ട, വേസ്റ്റ് തുടങ്ങിയവ കാറുകളില്‍ എറിഞ്ഞു വൃത്തികേടാക്കുക തുടങ്ങിയ കൃത്യങ്ങളാണ് ഇക്കൂട്ടര്‍ ചെയ്തു വരുന്നത്. ഡാലസ് സൗഹൃദ വേദിയുടെ പ്രസിഡണ്ട് എബി തോമസ് മെസ്കീറ്റ് സിറ്റി മേയറിനും, പോലിസ് അധികാരികള്‍ക്കും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധയുണ്ടാവമെന്നു ആവശ്യപ്പെട്ടു പരധി നല്‍കിയിട്ടുണ്ട്. മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന ഒരു സിറ്റിയാണ് മസ്കീറ്റ്.മലയാളികളുടെ വാഹനങ്ങള്‍ തെരഞ്ഞു പിടിച്ചാണ് ഈ അതിക്രമം നടത്തുന്നത്.ഈക്കൂട്ടര്‍ ഏറെ താമസിക്കാതെ പോലീസിന്റെ പിടിയിലാകുമെന്നാണ് സൂചന.
Comments