ഷാര്‍ജ: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും ഫാ. യാക്കോബ് ബേബി ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ഏബ്രഹാം പി. ജോണ്‍ അധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റി സൈമണ്‍ കെ.ഫിലിപ്പ്, സെക്രട്ടറി ജോസ് വി.ജോണ്‍, ജോ.ട്രസ്റി വര്‍ഗീസ് പി. ജോണ്‍, ഡല്‍ഹി ഭദ്രാസന കൌണ്‍സില്‍ അംഗം നൈനാന് കെ.ജി., യുവജനപ്രസ്ഥാനം ജി.സി.സി. സെക്രട്ടറി ജിബു കുര്യന്, ചാരിറ്റി കമ്മിറ്റി സെക്രട്ടറി ബിജോ കളീക്കല്‍, സണ്ഡേസ്കൂള് ഹെഡ്മാസ്റര്‍ അലക്സ് വര്‍ഗീസ്, ബ്രദര്‍ ജിതിന് ജോയ് മത്തായി എന്നിവര്‍ പ്രസംഗിച്ചു. ആദ്ധ്യാത്മിക സംഘടന അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.
Comments