ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേക്ക് ബേക്കിങ് മത്സരം ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ക്വീന്‍സിലെ 22266 ബ്രാഡക്ക് അവന്യുവിലുള്ള കേരള കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടികള്‍ നടക്കുക. ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ കേക്ക് ബേക്കിങ് മത്സരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതായിരിക്കും.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ലീലാ മാരേട്ട്: 6465398443; മേരി ഫിലിപ്പ്: 3472549834; ലൈസി അലെക്സ്: 8452683694 എന്നിവരുമായി ബന്ധപ്പെടുക. ഈ പരിപാടി വിജയിപ്പിക്കാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും എല്ലാ പ്രീയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേര്ന്നുകൊള്ളുന്നതായും ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ലീലാ മാരേട്ട്, ന്യൂയോര്‍ക്ക് റീജിയന് പ്രസിഡന്റ് മേരി ഫിലിപ്പ്, വൈസ് പ്രസിഡന്റ് റജീന ജയിംസ്, സെക്രട്ടറി ലൈസി അലെക്സ്, ട്രഷറര്‍ ബാല വിനോദ്, ജോയിന്റ് സെക്രട്ടറി ജയ അജിത്, ന്യൂയോര്‍ക്ക് റീജിയന് കോഓര്‍ഡിനേറ്റര്‍ ജസ്സി കാനാട്ട് എന്നിവര്‍ അറിയിച്ചു.
Comments