ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ക്രിസ്തുമസ് ഗാന ശുശ്രൂഷ നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെസ്റ്റേണ്‍ അവന്യൂവിലുള്ള യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ വെച്ച് വിപുലവും വൈവിദ്ധ്യവുമാര്‍ന്ന പരിപാടികളോടെ ഗാനശുശ്രൂഷ നടത്തപ്പെടുന്നതാണ്. റവ. ഫാ. സുജിത് തോമസ് (വികാരി, സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ആല്‍ബനി) ക്രിസ്തുമസ് സന്ദേശം നല്‍കുന്നതായിരിക്കും. പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിക്കുശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പി. ഡേവിഡ് 518 446 1414
Comments