ചാകാത്ത ചാണിക്യനാണവന് വാക്കിനാല്‍ കൊന്നാലും
ചരമക്കുറിപ്പിനപ്പുറം കണ്ടവന് മറ്റാരുമല്ല മാണിസാര്‍ മാത്രം
കേരളം കണ്ട മഹാ പ്രഭാവന്മാരില് ഒരാള്‍ എന്ന് ചൊല്ലാം
കേരളാ കോണ്‍ഗ്രസിന് സംസ്ഥാന ചെയര്മാന് മാണി സാര്‍
അവസാനം കോട്ടയമൊരു തര്ക്കമായിമാറുമ്പോളും തളരാതെ,
അടിപതറാതെ ജോസഫിനെ കണ്‍വിന്‍സ് ചെയ്ത കരവിരുതന്‍
ഇടുക്കിയില്‍ താന്‍ ഇറങ്ങിവന്നാല്‍ തരുമോ നിന് സീറ്റെന്ന ചോദ്യം
ഇരുത്തി ജോസഫിനെ ചിന്തിപ്പിച്ചു ചിരിച്ചു സ്വീകരിച്ചു ജോസഫും
കാരുണ്യലോട്ടറി പദ്ധതിയാം കൈവേല നല്കിയനേകര്ക്കാശ്വാസം
കരുത്തുകാട്ടി പാലായില്‍ തന് നിസ്സീമമാം സ്നേഹത്താല്‍ നാട്ടുകാരെ
കൂടെ നിന്ന് കുതികാല് വെട്ടിയവര്ക്കൊരു പുഞ്ചിരി മാത്രം നല്കി
കൂറുമാറ്റം നടത്താതെ പാര്‍ട്ടിയെ നയിച്ച മഹാവീരനാണു മാണിസാര്‍
കുട്ടിയമ്മയ്ക്കു കൂട്ട് നല്കവേ കൂട്ടി തന് ജോമോനെ പിന്‍ഗാമിയായി
കൂട്ട് രാഷ്ട്രീയം പഠിപ്പിച്ചു കേന്ദ്രത്തിലയച്ചെങ്കിലും തിരിച്ചു വരാന്‍
കേരളാ രാഷ്ട്രീയത്തില്‍ ഒരു നക്ഷത്രമാകാന്‍ സമയമായെന്നോതി
കെടാതെ ഒരു വെളിച്ചമായി മുമ്പില്‍ നയിക്കുവാന്‍ പ്രാപ്തനാക്കി....
അധ്വാനിക്കുന്നവന് തന് അധ്വാനഫലം തിന്നാനാര്ഹതയുണ്ടെന്ന
ആദ്ധ്വാന വര്‍ഗ സിദ്ധാന്ധനത്തിനുപജ്ഞാതാവ് മാണിസാര്‍ മാത്രം
സുസ്മേര വദനനായി നേരിട്ടു ശത്രുക്കളെ, പകരം ചോദിച്ചീല പകരം
സുഖമോ സുഹൃത്തേ എന്ന് ചോദിച്ചു കടന്നു പോയ മഹാമഹന്‍....
കേരള മക്കള്‍ക്കു മറക്കാന്‍ കഴിയീല മാണിസാറെന്ന മഹാമനസ്കനെ
കോട്ടയത്തു ചാഴിക്കാടന് ജയിക്കുമെങ്കിലതൊരു പൊന്തൂവലാകുമാ
പാലായുടെ പൊന്നോമന പുത്രന് തന് കിരീടത്തിലൊരു തിളക്കമായ്
പകരം വെക്കാന്‍ മറ്റാരുമില്ലാത്തൊരു നേതാവേ, മാണിസാറെ പ്രണാമം
മാണിസാറെന്ന മാന്ത്രിക മണിനാദം നിലക്കില്ല മലയാളികള്‍ തന്
മാനസത്തിലൊരു കാലഘട്ടനത്തിന് മാറ്റൊലിയായി മാറും നിച്ഛയം
അധികാര മോഹമുപേക്ഷിച്ചു തന് പിന്‍ഗാമികള്‍ ഒരുമയില്‍ നിന്നാല്‍
അനന്തമാം വര്‍ഷങ്ങള്‍ തേടി വന്നിടുമീപാര്ട്ടിതന് വസന്ത കാലമായി
Comments