ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ 2019 ജനുവരി അഞ്ചിന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ വച്ചു നടത്തുന്നതാണ്. ഇതിന്റെ കോര്‍ഡിനേറ്ററായി സന്തോഷ് കുര്യനേയും, കോ- കോര്‍ഡിനേറ്റേഴ്‌സായി ആഗ്‌നസ് തെങ്ങുംമൂട്ടിലിനേയും, ഷൈനി ഹരിദാസിനേയും തെരഞ്ഞെടുത്തു. ക്രിസ്തുമസ് - പുതുവത്സരത്തിന്റെ സന്ദേശങ്ങള്‍ നല്‍കുന്ന വിവിധ കലാപരിപാടികളോടെ നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാ മലയാളികളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടനും, സെക്രട്ടറി ജോഷി വള്ളിക്കളവും അറിയിക്കുന്നു.
Comments