You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് : റാഫിള്‍ വിതരണോത്ഘാടനം ടൊറന്റോ സെന്റ് തോമസ് ഇടവകയില്‍

Text Size  

Story Dated: Wednesday, July 04, 2018 12:12 hrs UTC

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫന്‍സിന് കൊടി ഉയരുവാന്‍ 13 ദിവസം ബാക്കി നില്‍ക്കെ ആയിരത്തിലധികം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍ അറിയിച്ചു. രജിസ്്‌ട്രേഷന്‍ തുടരുകയാണ്. വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിയ്ക്കുന്നതായി ട്രഷറാര്‍ മാത്യൂ വര്‍ഗീസ് അറിയിച്ചു. റാഫിള്‍ ടിക്കറ്റിന്റെ കാനഡാ ഏരിയായിലെ വിതരണോത്ഘാടനം ജൂലൈ 1- ഞായറാഴ്ച ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി റവ.ഡോ.തോമസ് ജോര്‍ജ് നിര്‍വ്വഹിച്ചു. ട്രസ്റ്റി ജോര്‍ജ് ഏബ്രഹാം ടിക്കറ്റ് ഏറ്റുവാങ്ങിയെന്ന് ടൊറന്റോ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവേല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.