You are Here : Home / USA News

ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് ഓസ്‌ട്രേലിയയില്‍

Text Size  

Story Dated: Sunday, June 24, 2018 02:55 hrs UTC

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി ഓസ്‌ട്രേലിയയിലുള്ള പരിശുദ്ധ സഭയുടെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. 2018 ജൂണ്‍ 24-ാം തിയ്യതി ഞായറാഴ്ച രാവിലെ 9 മണിക്ക് സിഡ്‌നി സെയിന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന തിരുമേനി അന്നേ ദിവസം വൈകിട്ട് 4:30-ന് മെല്‍ബോണിലുള്ള സെയിന്റ് ബേസില്‍ സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്.

27-ാം തിയ്യതി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ എഴുന്നെള്ളി വരുന്ന അന്ത്യോഖ്യായുടേയും കിഴിക്കൊക്കെയുടേയും പരി. പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായെ ഓസ്‌ട്രേലിയയിലെ പരിശുദ്ധ സഭയുടെ പാത്രിയര്‍ക്കാ വികാരിയും തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

2018 ജൂണ്‍ 29,30, ജൂലൈ 1, ദിവസങ്ങളിലായി പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള സെയിന്റ് പീറ്റേഴ്സ് യാക്കോബൈറ്റ്സ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തില്‍ അഭിവന്ദ്യ യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി സഹ കാര്‍മ്മികത്വം വഹിക്കുന്നതുമാണ്.

വാര്‍ത്ത: സുനില്‍ മഞ്ഞിനിക്കര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.