You are Here : Home / USA News

സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിസാന്ദ്രമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 03, 2018 02:46 hrs UTC

ഷിക്കാഗോ∙ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. 34 കുട്ടികളാണ് ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ച തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. എബ്രഹാം മുത്തോലത്, ഫാ. ലൂക്ക് പൂത്തൃക്കയില്‍, ഫാ. എബ്രഹാം കളരിക്കല്‍, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ടോമി ചെള്ളകണ്ടതില്‍, ഫാ. ജോണി പുറമടത്തില്‍, ഫാ. അലക്‌സ് വരുത്തികുളങ്ങര എന്നിവര്‍ സഹകാര്‍മികരായിരുന്നു .

ദേവാലയത്തിലെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക് പള്ളി എക്‌സിക്യൂട്ടീവും അധ്യാപകരും സെന്റ് മേരീസ് കൊയറും അള്‍ത്താരശുശ്രുഷികളും സിസ്‌റേഴ്‌സും നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വിരുന്നുസല്‍ക്കാരത്തില്‍ രണ്ടായിരത്തില്‍ അധികം പേര്‍ പങ്കുചേര്‍ന്നു. ഹാളിലെ ചടങ്ങുകള്‍ക്ക് സജി പൂത്തൃക്കയിലിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിപിന്‍ ചാലുങ്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കളുടെ കമ്മറ്റികളും നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.