You are Here : Home / USA News

ഫിന്നി ഈപ്പന്‍ ചെറിയാന്റെ സംസ്‌കാരം 4 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, June 03, 2018 02:42 hrs UTC

ഫിലഡൽഫിയ∙ സുവിശേഷകനായിരുന്ന ഫിന്നി ഈപ്പന്‍ ചെറിയാന്റെ (36) സംസ്‌കാരം ജൂണ്‍ 4 ന് നടത്തും. പൊതുദര്‍ശനം: ജൂണ്‍ 3 ഞായര്‍ 4.30 മുതല്‍ 8.30 വരെ. പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡൽഫിയ, 7101 പെന്‍ വേ സ്ട്രീറ്റ്, ഫിലഡല്ഫിയ-19111.

സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 4 തിങ്കള്‍ രാവിലെ 9 മുതല്‍ 11 വരെ: പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡൽഫിയയിൽ നടക്കും. തുടര്‍ന്ന് സംസ്‌കാരം ഉച്ചയ്ക്ക് 12.30 ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയിൽ, 25 ബൈബെറി റോഡ്, ഹണ്ടിംഗ്ടന്‍ വാലി, പെന്‍സില്വേനിയ-19006.

ബൈക്ക് അപകടത്തില്‍പ്പെട്ട ഫിന്നി ചെറിയാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു എന്നാല്‍ ദൈവനിശ്ചയം മറ്റൊന്നായിരുന്നു. ഫിന്നി ജീവിതത്തിലേക്കു മടങ്ങി വന്നു. പിന്നീടുള്ള ജീവിതകാലം ദൈവവേല ചെയ്തു. യുവതലമുറയെ രക്ഷാമാര്‍ഗത്തിലേക്കു കൊണ്ടുവരുന്നതിനായി മെക്സിക്കോയിലും കലിഫോര്‍ണിയയിലും മിനിസ്ട്രികള്‍ക്കു രൂപംകൊടുത്തു. പ്രാർഥനകളിലൂടെ വലിയ പ്രേക്ഷിത ചൈതന്യം പകര്‍ന്നു. പത്താം വിവാഹ വാര്‍ഷികദിനത്തിലായിരുന്നു അന്ത്യം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.