You are Here : Home / USA News

സിൻഡി ചിംപാൻസിയുടെ അമ്പതാം പിറന്നാൾ ആഘോഷം ജൂൺ 2 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 02, 2018 02:20 hrs UTC

ഒക്‌ലഹോമ ∙ ഒക്‌ലഹോമ സിറ്റി മൃഗശാലയിൽ നിരവധി സന്ദർശകരെ ആകർഷിക്കുന്ന ചിംപാൻസി സിൻഡിയുടെ 50–ാം പിറന്നാൾ ജൂൺ 2 ന് ആഘോഷിക്കും. പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരേയും ക്ഷണിക്കുന്നതായി മൃഗശാല അധികൃതർ അറിയിച്ചു.

ലഭ്യമായ രേഖകളനുസരിച്ച് 1968 ലാണ് സിൻഡിയുടെ ജനനം. 2007 ഒക്ടോബറിലാണ് ചിംപാൻസി ഒക്‌ലഹോമയിലെത്തിയത്.

മൃഗശാലയിൽ എത്തുന്ന കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ ഉല്ലസിക്കുന്നതിനു ചില്ലുകൾക്കുള്ളിൽ അടക്കപ്പെട്ടിരിക്കുന്ന ചിംപാൻസി ഓടിയെത്തും.

ബ്ലാങ്കറ്റുകൾ ഇഷ്ടപ്പെടുന്ന സിൻഡിയുടെ ജന്മദിനത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവർ ഒരു ബ്ലാങ്കെറ്റെങ്കിലും കരുതിയിരിക്കണം. കൂടുതൽ ലഭിക്കുകയാണെങ്കിൽ ലേലം ചെയ്ത് ലോക്കൽ ആനിമൽ വെൽഫയർ ഓർഗനൈസേഷന് നൽകുമെന്നും അധികൃതർ അറിയിച്ചു.

സിൻഡിയുടെ 50–ാം പിറന്നാൾ ആഘോഷിക്കുവാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു. റോബിൻ ന്യുമ്പി (അസി. ക്യുറേറ്റർ) പറഞ്ഞു. ജീവിച്ചിരിക്കുന്ന പ്രായം കൂടിയ ചിംപാൻസിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ ഒരു ചിംപാൻസിയുടെ ആയുസ് 37.4 വർഷമാണെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. സിൻഡിയെ കൂടാതെ 33, 31, 29, 17, 7, 6 വയസ്സുള്ള ചിംപാൻസികളും ഈ മൃഗശാലയിലെ ആകർഷങ്ങളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.