You are Here : Home / USA News

മേയർ സജി ജോർജിന് മാതൃഇടവകയിൽ ഊഷ്മള സ്വീകരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 02, 2018 02:15 hrs UTC

മസ്കിറ്റി (ഡാലസ്) ∙ സണ്ണി വെയ്ൽ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോർജിന് മാതൃ ഇടവകയായ ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് അംഗങ്ങൾ ഊഷ്മള സ്വീകരണം നൽകി. സഹധർമ്മിണി ഡോ. ജയാ ജോർജ് സന്നിഹിതയായിരുന്നു.

നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സജി ജോർജ്. മേയ് 27 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന സ്വീകരണ സമ്മേളനത്തിൽ റവ. മാത്യു ജോസഫ് (മനോജച്ചൻ) അധ്യക്ഷത വഹിച്ചു.

ഇടവക സെക്രട്ടറി തോമസ് ഫിലിപ്പ് മേയറെ സ്വാഗതം ചെയ്തു.

പ്രവാസി മലയാളികൾക്ക്, പ്രത്യേകിച്ചു മാർത്തോമാ സഭക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ് സജി ജോർജിന്റെ വിജയമെന്നും മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോർജിന് അഭിനന്ദനങ്ങളും ആശംസകളും മനോജച്ചൻ അറിയിച്ചു.

ചർച്ചിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഈശോ ചാക്കോ, സണ്ണി കെ. ജോൺ, പി. പി. ചെറിയാൻ, റോബിൻ ചേലക്കര, ജോളി ബാബു, രാജൻ കുഞ്ഞ് ചിറയിൽ, രാജൻ മാത്യു, രാജു ചാക്കോ, തോമസ് മാത്യു (തമ്പി) തുടങ്ങിയവർ ആശംസകളറിയിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും പ്രത്യേകിച്ചു മലയാളി സമൂഹത്തിൽ നിന്നും ലഭിച്ച കലവറയില്ലാത്ത പിന്തുണയാണ് തിരഞ്ഞെടുപ്പിൽ വിജയിക്കാനായതെന്ന് സജി ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മാതൃ ഇടവകയിൽ നിന്നും ലഭിച്ച സ്വീകരണം മഹാഭാഗ്യമായി കരുതുന്നുവെന്നും സജി പറഞ്ഞു.

ഗായകസംഘത്തിന്റെ പ്രത്യേകം രചിച്ച ഗാനം ശ്രദ്ധേയമായിരുന്നു. വർഗീസ് കെ. മാത്തായി പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പി. എം. സ്കറിയ സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനുശേഷം സമ്മേളനം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.