You are Here : Home / USA News

അരിസോണയില്‍ ചൈനീസ്‌ കള്‍ച്ചറല്‍ ഷോ നടന്നു

Text Size  

Story Dated: Sunday, May 17, 2015 12:30 hrs UTC

- സതീഷ്‌ പദ്‌മനാഭന്‍

ഫിനിക്‌സ്‌: ഫീനിക്‌സിലുള്ള റിയോ വിസ്‌ത കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന കള്‍ച്ചറല്‍ ഷോയില്‍ അരിസോണ യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ ഉള്‍പ്പടെ നൂറു കണക്കിന്‌ ആള്‍ക്കാര്‍ പങ്കാളികളായി. സംസ്‌കാരത്തില്‍ ഇന്ത്യയോടൊപ്പം തന്നെ നില്‌ക്കുന്ന രാജ്യമാണ്‌ ചൈന . കുടുംബ ബന്ധങ്ങളില്‍ ആവട്ടെ, ഭക്ഷണത്തിന്റെ കാര്യം ആവട്ടെ , ഹാര്‍ഡ്‌ വര്‍ക്കിംഗ്‌ നേച്ചര്‍ എന്തിനു വിശ്വാസങ്ങലുടെയും അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പോലും ഇന്ത്യയോട്‌ കിട പിടിക്കുന്ന ഒരു രാജ്യമാണ്‌ ചൈന . വിശ്വാസങ്ങള്‍ ആണ്‌ ഇതില്‍ ഏറ്റവും പ്രധാനം . ഈ കള്‍ച്ചറല്‍ ഷോയില്‍ അത്‌ ഏറ്റവും പ്രതിഫലിച്ചു കാണാമായിരുന്നു . വര്‍ണ മനോഹരമായ ബലൂണില്‍ തീര്‍ത്ത ശില്‍പങ്ങള്‍ ആയിരുന്നു ഷോയുടെ ആകര്‍ഷണ കേന്ദ്രം . ചുമ്മാതെ കുറെ ബലൂണ്‍ ശില്‍പങ്ങള്‍ നിരത്തിവക്കുകയല്ല അവയില്‍ ഓരോന്നിനും ചൈനക്കാരുടെ ഇടയില്‍ അതിന്റേതായ അര്‍ത്ഥമുണ്ട്‌ .

 

 

മണി ട്രീ സ്വര്‍ണ നാണയങ്ങള്‍ തൂക്കി യിട്ട്‌ വിജയത്തിന്റെ പ്രതീകം ആകുമ്പോള്‍ കടുവ പവറിന്റേയും രാജത്വത്തിന്റെയും പ്രതീകമാണ്‌. ഫുക്‌സിങ്ങ്‌ സന്തോഷത്തിന്റെ ദൈവമാണെങ്കില്‍ ഷൗ ക്‌സിങ്ങ്‌ ദീര്‍ഘായുസിന്റെ ദൈവമാണ്‌. (ഇതൊക്കെ വായിക്കണേ കുറെ പാട്‌ പെടും ) . ബര്‍ത്ത്‌ ഡേ കേക്കിലും മറ്റും ഈ രൂപം ചൈനക്കാര്‍ പതിപ്പിക്കാറുണ്ട്‌ . ഗോള്‍ഡ്‌ ഫിഷ്‌ ഭാഗ്യത്തിന്റെ അടയാളമാകുമ്പോള്‍ എട്ട്‌ കുതിരകള്‍ ശക്തിയുടെയും സമൃദ്ധിയുടെയും അടയാളമാണ്‌ . ചൈനക്കാരുടെ ഇടയില്‍ എട്ടു ധനത്തിന്റെ പ്രതീകമാണ്‌ . ചൈനക്കാരുടെ പാരമ്പര്യ വിദ്യയായ മുഖം മൂടി മനുഷ്യനായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം . തലമുറകള്‍ക്ക്‌ മാത്രം കൈമാറ്റപ്പെടുന്ന ഈവിദ്യ ഒന്ന്‌ കാണേണ്ടത്‌ തന്നെ . ഒരുമിനിട്ടില്‍ കൈ ഒന്ന്‌ ഞൊടിക്കുമ്പോള്‍ നമ്മുടെ കണ്ണിനു മുന്നില്‍ മുഖംമൂടി കള്‍ഒന്നൊന്നായി മാറി മറയുന്നു. മഞ്ഞ , സ്‌പൈഡര്‍മാന്‍ , നീല, പച്ച , വയലറ്റ്‌ , ഓറഞ്ച്‌ , വെള്ള , തുടങ്ങി പല നിറത്തില്‍ രൂപത്തില്‍ മിന്നി മറഞ്ഞ മുഖം മൂടികള്‍ , ഒടുവിലതാ മുഖം മൂടികള്‍ ഒന്നും ഇല്ലാത്ത കലാകാരന്‍ . പിന്നെ വന്നത്‌ ഒരു ചുണക്കുട്ടി സിംഹം , കൂടെ പരിശീലകയും , ചൈനീസ്‌ മ്യൂസിക്‌ നൊപ്പം തനതായ നൃത്ത ചുവടുകളുമായി സിംഹകുട്ടി കാണികളെ നന്നായി രസിപ്പിച്ചു . ഒടുവില്‍ കുട്ടികള്‍ക്കൊപ്പം നൃത്തംചവിട്ടി മടങ്ങുമ്പോള്‍ രണ്ടു മനുഷ്യരാണ്‌ ആ സിംഹകുപ്പായത്തില്‍ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം . പിന്നെ എത്തിയത്‌ ചൈനീസ്‌ ആയോധന കലയായ കുങ്ങ്‌ഫൂ . ചൈനീസ്‌ പുരാതന മ്യൂസിക്‌ ഇന്‍സ്‌ട്രുമെന്റ്‌ ഷെങ്‌ (Zheng) നൊപ്പം കുങ്‌ഫു മാസ്റ്റര്‍ തന്റെ കഴിവ്‌ പ്രകടിപ്പിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയി ഇവനെ സമ്മതിക്കണം. അവസാനമായി ചൈനയില്‍ നിന്നും എത്തിയ മൈക്കിള്‍ ജാക്‌സണ്‍ അവതരിപ്പിച്ച ഡാന്‍സ്‌ കൂടി ആയപ്പോള്‍ അറിയാതെ ശിരസ്സ്‌ നമിച്ചു പോയി. റിപ്പോര്‍ട്ട്‌: ചിത്രങ്ങള്‍ : സതീഷ്‌ പദ്‌മനാഭന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.