You are Here : Home / USA News

പദ്‌മശ്രീ ശോഭന അവതരിപ്പിക്കുന്ന കൃഷ്‌ണ ഡാളസ്സില്‍ മെയ്‌ 23ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 07, 2015 10:12 hrs UTC

ഇര്‍വിംഗ്‌, ടെക്‌സസ്‌ : അമേരിക്കന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഈ വര്‍ഷത്തെ ഏറ്റവും മികച്ചതും നിലവാരമേറിയതും ആയി അംഗീകരിച്ചുകഴിഞ്ഞ സുപ്രസിദ്ധ ചലച്ചിത്ര താരം പദ്‌മശ്രീ ശോഭന അവതരിപ്പിക്കുന്ന ഇംഗ്ലീഷ്‌ മ്യുസിക്കല്‍ ഡ്രാമ കൃഷ്‌ണ മെയ്‌ 23 ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഇര്‍വിംഗ്‌ നിമിറ്റ്‌സ്‌ ഹൈസ്‌കൂള്‍ ഹാളില്‍ അരങ്ങേറുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഡാളസ്സിലെ ഇന്ത്യന്‍ സമൂഹത്തിന്‌ മികച്ച കലാപരിപാടികള്‍ കാഴ്‌ച്ചവച്ച എന്‍ എസ്‌ എസ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ ആണ്‌ ഈ നൃത്ത നാടകം സംഘടിപ്പിക്കുന്നത്‌. ഈ നൃത്ത നാടക ശില്‍പം ഇംഗ്ലീഷ്‌ ഭാഷയില്‍ കാഴ്‌ച്ച വയ്‌ക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഓസ്‌കാര്‍ വിജയി റസൂല്‍ പൂക്കുട്ടിയും, സുപ്രസിദ്ധ ഹിന്ദി താരങ്ങളായ ശബാന ആസ്‌മി, കങ്കണ സെന്‍, നന്ദിത ദാസ്‌ എന്നിവരും തമിഴ്‌ സിനിമാ താരങ്ങളായ പ്രഭു, സൂര്യ, രാധിക എന്നിവരും ഉള്‍പെടും.

 

കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലെ വിവിധ നഗരങ്ങളിലായി പ്രദര്‍ശിപ്പിച്ചുവരുന്ന ഈ നൃത്ത ശില്‍പം അമേരിക്കന്‍ മലയാളികള്‍ ഇതിനകം മനസ്സിലേറ്റി കഴിഞ്ഞു. ഈ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്‍ എസ്‌ എസ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ സത്യജിത്‌ നായര്‍ അറിയ്‌ച്ചു.

 

പരിപാടിയുടെ ടിക്കറ്റുകള്‍ ഇനിയും മേടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടെണ്ടതാണ്‌

 

സത്യജിത്‌ നായര്‍ (405) 613 1829 മോഹന്‍ കുന്നംകളത്ത്‌ (214) 886 4807, കിരണ്‍ വിജയകുമാര്‍ (281) 948 2345, വത്സല ഗോപിനാഥ്‌ (469) 471 2414, ലേഖ പ്രമോദ്‌ (469) 644 3550, അനിമേഷ്‌ പിള്ള (512) 239 9571, ജിഷ ജഗദീഷ്‌ (763) 742 7111, മല്ലിക രാധാകൃഷ്‌ണന്‍ (469) 487 9906, പ്രമോദ്‌ നായര്‍ (972) 800 9285, വികാസ്‌ നെടുംപിള്ളില്‍ (469) 688 9979. ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി എന്‍ എസ്‌ എസ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ വെബ്‌സൈറ്റ്‌, സുലേഖ ഡോട്ട്‌ കോം, ഫണ്‍ ഏഷ്യ തുടങ്ങിയ സൈറ്റ്‌കളിലും ലഭ്യമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.